"> Skip to content
Sample Header Banner
October 30, 2026
⌕
Breaking
‘മരിച്ച 6 പേരില്‍ ഒരാള്‍ പോലും റെംഡെസിവിര്‍ മരുന്ന് സ്വീകരിച്ചിട്ടില്ല’: നിപ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. അനൂപ് കുമാർ | Nipah Drug   •  ബ്രസീൽ തിരഞ്ഞെടുപ്പ് ‘അപമാനകരം’; നിലപാടെടുക്കില്ലെന്ന് ട്രംപ്, ഫ്ലാവിയോ ബോൾസൊനാരോ മയാമിയിൽ | Donald Trump Brazil election remarks   •  ഇന്ത്യയിലെ അതിദാരിദ്ര്യം 12 വർഷത്തിനിടെ 27.1 ശതമാനത്തിൽനിന്ന് 2.6 ശതമാനമായി കുറഞ്ഞു: ലോകബാങ്ക് | India extreme poverty rate   •  ‘കോൺഗ്രസ് ബാങ്കുകൾ പടുത്തുയർത്തി, BJP അവ വിൽക്കുന്നു’: IDBI ബാങ്ക് വിൽപ്പനയ്‌ക്കെതിരെ രാഹുൽ ഗാന്ധി | Rahul Gandhi   •  മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ടുപേരെ വടികൊണ്ട് തല്ലി; കവർച്ചാശ്രമം ചെറുത്ത് തെലങ്കാനയിലെ കർഷക | Telangana woman fights chain snatchers   •  

ചേരാനല്ലൂര്‍ വാഹനാപകടം; സിഡിആര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക തെളിവുകള്‍ ശേഖരിച്ച് അന്വേഷണസംഘം

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ കൂടുതല്‍ സാങ്കേതിക തെളിവുകള്‍ ശേഖരിച്ച് അന്വേഷണസംഘം.

അപകടം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍, അപകട സമയത്തെ 17-കാരന്റെയും പിതാവിന്റെയും ഉള്‍പ്പെടെയുള്ളവരുടെ കാള്‍ ഡീറ്റൈല്‍ റെക്കോര്‍ഡ് ഉള്‍പ്പടെയാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നത്.

17-കാരന്റെ പിതാവായ ജില്ലാ ജഡ്ജി റിനോ ഫ്രാന്‍സിസിനെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അന്വേഷണസംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

 തുടരന്വേഷണത്തിന് ഭാഗമായി ആവശ്യമുണ്ടെങ്കില്‍ മാത്രം ജഡ്ജിയെ ഇനിയും വിളിപ്പിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം

അതേസമയം, ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി അദ്ദേഹത്തിന്റെ അറസ്റ്റ് തടഞ്ഞിരുന്നു.

 റിനോ ഫ്രാന്‍സിസ് ജുഡീഷ്യല്‍ ഓഫീസറാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കുറ്റകൃത്യത്തില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്നും 17-കാരനായ മകന്‍ വാഹനം എടുത്ത് പുറത്തേക്ക് പോയതിനെ കുറിച്ച് അറിവില്ലെന്നുമായിരുന്നു ജഡ്ജിയുടെ പ്രധാന വാദം. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് തടഞ്ഞത്.

Get more updates from Pudukad News on Google