തേനി കൂട്ടജയിൽ ചാട്ടം; ജയിൽ ഡിജിപിയെ മാറ്റി, 17 തടവുകാരെയും വിവിധ ജയിലുകളിലേക്ക് മാറ്റി | Theni jail escape incident

Current: മലയാളം

തമിഴ്നാട്ടിലെ തേനി തെക്കുംപട്ടി സബ് ജയിലിൽ 17 തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ നടപടിയുമായി സർക്കാർ. ജയിൽ ഡിജിപി സന്ദീപ് റായ് റാത്തോഡിനെ തൽസ്ഥാനത്തുനിന്ന് മാറ്റി. സിഐഡി എൻഫോഴ്സ്മെന്റ് ബ്യൂറോ എഡിജിപിയായിരുന്ന കെ. ശങ്കറിനാണ് പുതിയ ചുമതല. സന്ദീപ് റായ് റാത്തോഡിനെ ഇലക്ട്രിസിറ്റി വിജിലൻസിലേക്കാണ് മാറ്റിയത്. (Theni jail escape incident)
ജയിലിലെ രണ്ട് വാർഡൻമാർ ഉൾപ്പെടെ ഒൻപത് ജീവനക്കാരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് ഡിജിപിയെ മാറ്റിയുള്ള ഉത്തരവ്. സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ ജയിലിലെ സുരക്ഷാ ജീവനക്കാർക്ക് തോക്കുകളും നൽകിയിട്ടുണ്ട്. ജയിൽ ചാടിയ 17 തടവുകാരെയും വിവിധ ജയിലുകളിലേക്ക് മാറ്റി. സേലം, കടലൂർ, വെല്ലൂർ, പുഴൽ ജയിലുകളിലേക്കാണ് ഇവരെ മാറ്റിയത്. രക്ഷപ്പെട്ടവരിൽ നാലുപേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ജയിൽ ചാടുന്ന തടവുകാരെ വെടിവെച്ച് പിടികൂടാൻ ഡിജിപി ഉത്തരവിട്ടതിന് പിന്നാലെയാണ് സുരക്ഷാ ജീവനക്കാർക്ക് തോക്കുകൾ കൈമാറിയത്. സംഭവത്തിൽ ജയിലുകളുടെ സുരക്ഷയെച്ചൊല്ലി പ്രതിപക്ഷം സർക്കാരിനെതിരെ വിമർശനം ശക്തമാക്കുന്നതിനിടെയാണ് തുടർനടപടികൾ.
Summary: The Tamil Nadu government has transferred Jail DGP Sandeep Rai Rathore following the escape of 17 inmates from the Thekkampatti sub-jail in Theni. Nine prison staff members have been suspended, and all 17 inmates have been moved to other prisons.





