"> Skip to content
Sample Header Banner
October 30, 2026
⌕
Breaking
കടുത്ത ചൂട് ഗർഭിണികൾക്കും ഗർഭസ്ഥശിശുക്കൾക്കും ഭീഷണി; മാസം തികയാതെയുള്ള പ്രസവസാധ്യത ഉയരുന്നതായി പഠനം | Heatwaves and Pregnancy Risks   •  ഔദ്യോഗിക ഫാൻസ് ക്ലബ്ബുകളില്ലെന്ന് ജേസൺ സഞ്ജയ്; പേരിൽ പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ വ്യാജമെന്ന് മുന്നറിയിപ്പ് | Jason Sanjay fake fan clubs   •  വിരമിച്ച ജഡ്ജിമാരെ വീണ്ടും നിയമിക്കാനുള്ള നീക്കത്തിന് ബാർ അസോസിയേഷനുകൾ തടസ്സമായി: ചീഫ് ജസ്റ്റിസ് | Supreme Court retired judges appointment   •  ‘രാഹുൽ’, ‘ഗാന്ധി’ പേരുകളിലെ അവസാന അക്ഷരവും ഒഴിവാക്കണോ? രാഹുലിനെ പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ | Himanta Biswa Sarma Rahul Gandhi remarks   •  ജഡ്ജിമാർക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങൾ തടയണം: പൊതുപരിപാടികൾക്കും സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾക്കും നിരീക്ഷണം ശക്തമാക്കാൻ മദ്രാസ് ഹൈക്കോടതി നിർദ്ദേശം | Madras High Court   •  

ആശുപത്രി പരിസരത്ത് ഭ്രൂണവുമായി നായ; 16കാരിയുടെ ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട് 11 പേർക്കെതിരെ കേസ് | Palamu hospital foetus incident

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

Palamu hospital foetus incident

റാഞ്ചി: ജാർഖണ്ഡിലെ പലാമുവിൽ ആശുപത്രി പരിസരത്ത് മനുഷ്യഭ്രൂണവുമായി നായ അലഞ്ഞുനടന്ന സംഭവത്തിൽ 11 പേർക്കെതിരെ കേസ്. ചൊവ്വാഴ്ച മെദിനിറായ് മെഡിക്കൽ കോളജ് ആശുപത്രി പരിസരത്താണ് സംഭവം. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, സമീപത്തെ സ്വകാര്യ ആശുപത്രിയിലും അൾട്രാസൗണ്ട് സെന്ററിലും നടന്ന നടപടികളുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് കണ്ടെത്തി. (Palamu hospital foetus incident)

16 വയസ്സുകാരിക്ക് സ്വകാര്യ ആശുപത്രിയിൽ ഗർഭച്ഛിദ്രം നടത്തിയതിനു പിന്നാലെ ഏകദേശം എട്ടുമാസം വളർച്ചയെത്തിയ ഭ്രൂണം ആശുപത്രി പരിസരത്ത് ഉപേക്ഷിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തം ആശുപത്രിയും നിപുൻ അൾട്രാസൗണ്ട് സെന്ററും ജില്ലാ ഭരണകൂടം അടച്ചുപൂട്ടി സീൽ ചെയ്തു. സംഭവത്തിൽ പോക്സോ നിയമം, പിസി-പിഎൻഡിടി നിയമം, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമം എന്നിവയുൾപ്പെടെയുള്ള വ്യവസ്ഥകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഭ്രൂണം ആശുപത്രി പരിസരത്ത് എത്തിച്ച് ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണ്.

Summary: A dog was seen carrying a human foetus on the premises of Medinirai Medical College and Hospital in Palamu, Jharkhand. An initial investigation linked the incident to a private hospital where a 16-year-old girl reportedly underwent an abortion, prompting authorities to seal the facility and an ultrasound centre. An FIR has been registered against 11 people.

Get more updates from Pudukad News on Google