മമ്മൂട്ടിയുടെ വീട്ടിലെ സന്ദർശനം; സൈബർ ആക്രമണത്തിനെതിരെ എം. വിജിൻ, ‘നടത്തിയത് ജനാധിപത്യപരമായ സംവാദം’ | M Vijin Mammootty house visit

Current: മലയാളം

കൊച്ചി: നടൻ മമ്മൂട്ടിയുടെ വീട്ടിലെ സന്ദർശനവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ (M Vijin Mammootty house visit). മമ്മൂട്ടിയുടെ ക്ഷണപ്രകാരമാണ് ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ചതെന്നും നടത്തിയത് ജനാധിപത്യപരമായ സംവാദമാണെന്നും വിജിൻ വ്യക്തമാക്കി. മമ്മൂട്ടിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം. വയനാട് ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ട വിവാദം അന്നുതന്നെ അവസാനിക്കേണ്ടതായിരുന്നുവെന്നും വിജിൻ പറഞ്ഞു. റഫീക്കും മമ്മൂട്ടിയും പരസ്പരം സംസാരിച്ച് അവസാനിപ്പിച്ച വിഷയത്തിൽ വീണ്ടും വിമർശനങ്ങളുന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾക്കൊപ്പം മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കണമെന്നും വിജിൻ കൂട്ടിച്ചേർത്തു. മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ചയെച്ചൊല്ലിയുള്ള വിമർശനങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Summary: DYFI state secretary M. Vijin has criticised the cyberattacks targeting actor Mammootty and DYFI leaders over their meeting at the actor’s home. Vijin said the leaders visited at Mammootty’s invitation and described the interaction as a democratic dialogue.





