ഷുഹൈബ് വധക്കേസ്: വിചാരണ നവംബർ 9ന് പുനരാരംഭിക്കും; തുടർച്ചയായ വാദം | Shuhaib murder case trial

Current: മലയാളം

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിന്റെ വിചാരണ നവംബർ 9ന് പുനരാരംഭിക്കും. അന്നേദിവസം നാലാം സാക്ഷിയെ വിസ്തരിക്കും. തുടർന്നുള്ള തീയതികളിൽ തുടർച്ചയായി വിചാരണ നടത്താനാണ് തീരുമാനം. വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് നടപടികൾ വീണ്ടും സജീവമാകുന്നത്. ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് കെ.വി. വിശ്വനാഥൻ അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതി വിധിയിൽ ഇടപെടാൻ വിസമ്മതിച്ചത്. (Shuhaib murder case trial)
വിചാരണ വൈകിപ്പിക്കാനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന സംസ്ഥാന സർക്കാരിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചതായാണ് റിപ്പോർട്ട്. വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം നേരത്തേ കേരള ഹൈക്കോടതിയും തള്ളിയിരുന്നു. 2018 ഫെബ്രുവരിയിലാണ് യൂത്ത് കോൺഗ്രസ് നേതാവായ ഷുഹൈബ് കൊല്ലപ്പെട്ടത്. സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരായ 17 പേർ ചേർന്ന് കൊലപാതകം നടത്തിയെന്നാണ് കേസ്. കേസിൽ ആരോപണവിധേയരായവരുടെ കുറ്റം വിചാരണയിലൂടെ തെളിയിക്കപ്പെടേണ്ടതുണ്ട്.
Summary: The trial in the 2018 murder case of Youth Congress leader Shuhaib will resume on November 9, with the fourth witness scheduled to be examined. The Supreme Court has rejected the accused, including Akash Thillankeri, their plea to transfer the trial court.





