‘കോൺഗ്രസ് ബാങ്കുകൾ പടുത്തുയർത്തി, BJP അവ വിൽക്കുന്നു’: IDBI ബാങ്ക് വിൽപ്പനയ്ക്കെതിരെ രാഹുൽ ഗാന്ധി | Rahul Gandhi

Current: മലയാളം

ന്യൂഡൽഹി: ഐ.ഡി.ബി.ഐ (IDBI) ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും കനേഡിയൻ കമ്പനിയായ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് വിൽക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പൊതുജനങ്ങളുടെയും നികുതിദായകരുടെയും പണം ഉപയോഗിച്ച് നിർമ്മിച്ച ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രം വിറ്റഴിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബാങ്ക് ജീവനക്കാർക്ക് അയച്ച തുറന്ന കത്തിലാണ് രാഹുൽ ഗാന്ധി സർക്കാരിനെതിരെ ആഞ്ഞടിച്ചത്.(Rahul Gandhi Slams Centre Over IDBI Bank Privatisation To Canadian Firm Fairfax Financial)
സ്വകാര്യവൽക്കരണത്തിലൂടെ ബാങ്ക് ജീവനക്കാരുടെയും നിക്ഷേപകരുടെയും ഭാവി അനിശ്ചിതത്വത്തിലാകുമെന്നും, പട്ടികജാതി (SC), പട്ടികവർഗ്ഗം (ST), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (OBC) എന്നിവർക്കുള്ള സംവരണ ആനുകൂല്യങ്ങൾ പൂർണ്ണമായും ഇല്ലാതാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പൊതുമേഖലാ സ്ഥാപനത്തിൽ സർക്കാരിന് കുറഞ്ഞത് 51 ശതമാനം ഓഹരി ഉടമസ്ഥത എപ്പോഴും ഉണ്ടായിരിക്കുമെന്ന 2003-ലെ പാർലമെന്റ് ഉറപ്പ് ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിന്റെ 30.48% ഓഹരികളും എൽ.ഐ.സി (LIC)-യുടെ 30.24% ഓഹരികളും ഉൾപ്പെടെ ആകെ 60.72% ഓഹരികൾ വിൽക്കാനാണ് ക്യാബിനറ്റ് കമ്മിറ്റി ഓൺ ഇക്കണോമിക് അഫയേഴ്സ് അനുമതി നൽകിയത്. സമരം ചെയ്യുന്ന ബാങ്ക് ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും രാഹുൽ ഗാന്ധി വ്യക്തമാക്കി.
Story Summary
Congress leader Rahul Gandhi strongly criticized the Centre’s decision to sell a 60.72% stake in IDBI Bank to Canada-based Fairfax Financial Holdings. Writing an open letter to bank employees, Gandhi expressed concerns over job security, loss of SC/ST/OBC reservations, and the violation of the government’s 2003 parliamentary commitment to retain a 51% stake in the public lender.





