
മലയാള ചലച്ചിത്ര യുവതിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് (41) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ ‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ പ്രഫുൽ, വയനാട് പഴയ വൈത്തിരി സ്വദേശിയാണ്. പഴയ വൈത്തിരി സുപ്രിയ ഹൗസിൽ പരേതനായ ഡി. സുരേഷിന്റെയും സുശീലയുടെയും മകനായ അദ്ദേഹം കോഴിക്കോട് കിർതാഡ്സിൽ ക്ലാർക്കായി ജോലി ചെയ്തു വരികയായിരുന്നു. രണ്ട് പുതിയ പ്രൊജക്റ്റുകളുടെ തിരക്കഥ പൂർത്തിയാക്കി സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായ ഈ വിയോഗം സംഭവിച്ചത്.
The post യുവ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു appeared first on Express Kerala.



