കരവാചൗത് വ്രതം നോൽക്കാൻ ഭാര്യ വിസമ്മതിച്ചു; കൊല്ലാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി ഭർത്താവ് | Shivpuri Karwa Chauth complaint

Current: മലയാളം

കർവാ ചൗത് വ്രതം അനുഷ്ഠിക്കാൻ ഭാര്യ വിസമ്മതിച്ചതിനെത്തുടർന്ന് മധ്യപ്രദേശിലെ ശിവ്പുരിയിൽ ഭർത്താവ് പൊലീസിൽ പരാതി നൽകി. ഭാര്യ തനിക്കുവേണ്ടി വ്രതം നോൽക്കുന്നില്ലെന്നും തന്നെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്നുമാണ് ഭർത്താവിന്റെ ആരോപണം. ഭാര്യ വ്രതം അനുഷ്ഠിച്ചില്ലെങ്കിൽ വിവാഹമോചനം നേടുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. (Shivpuri Karwa Chauth complaint)
ബിജ്രാവൻ ഗ്രാമവാസിയായ ബരേലാൽ ആദിവാസിയാണ് ഭാര്യ മിഥിലേഷ് ആദിവാസിക്കെതിരെ പരാതി നൽകിയത്. ഭർത്താവിന്റെ ദീർഘായുസിനായി വിവാഹിതരായ ഹിന്ദു സ്ത്രീകൾ അനുഷ്ഠിക്കുന്ന കർവാ ചൗത് വ്രതം ഭാര്യ പാലിക്കുന്നില്ലെന്നും ചന്ദ്രനെ നോക്കി പ്രാർഥിക്കുന്നില്ലെന്നും പരാതിയിൽ ഇയാൾ ആരോപിച്ചു. ഭാര്യയുടെ ഈ നിലപാട് അവിശ്വസ്തതയാണെന്നും തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും ബരേലാൽ പരാതിയിൽ എഴുതിയതായി റിപ്പോർട്ടുകൾ പറയുന്നു.
വ്രതം അനുഷ്ഠിച്ച് തന്റെ ക്ഷേമത്തിനായി പ്രാർഥിച്ചില്ലെങ്കിൽ ഭാര്യയെ വിവാഹമോചനം ചെയ്യുമെന്നാണ് ഇയാളുടെ ഭീഷണി. പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഇയാൾ പൊലീസിനോട് ആവശ്യപ്പെട്ടു. പരാതിയിൽ അന്വേഷണം നടത്തുന്നതിനുപകരം ദമ്പതികൾക്കിടയിലെ തർക്കം പരിഹരിക്കാനാണ് പൊലീസ് ആദ്യം ശ്രമിക്കുന്നത്. വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ സഹായത്തോടെ ഇരുവരെയും സംസാരിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് കൊലാരസ് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ സഞ്ജയ് മിശ്ര അറിയിച്ചു.
Summary: A man in Madhya Pradesh’s Shivpuri approached the police after his wife allegedly refused to observe the Karwa Chauth fast for his well-being. He accused her of wanting to kill him and threatened divorce if she did not observe the ritual. Police said they would try to resolve the marital dispute with the help of a woman officer.





