ജഡ്ജിമാർക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങൾ തടയണം: പൊതുപരിപാടികൾക്കും സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾക്കും നിരീക്ഷണം ശക്തമാക്കാൻ മദ്രാസ് ഹൈക്കോടതി നിർദ്ദേശം | Madras High Court

Current: മലയാളം

ചെന്നൈ: ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പൊതുയോഗങ്ങൾക്കും റാലികൾക്കും അനുമതി നൽകരുതെന്ന് തമിഴ്‌നാട് പോലീസിന് മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകി. അനുവദിക്കപ്പെട്ട യോഗങ്ങളിൽ ജഡ്ജിമാർക്കെതിരെ വ്യക്തിപരമായ അധിക്ഷേപമുണ്ടായാൽ പരിപാടി ഉടനടി അവസാനിപ്പിക്കാനും നിയമനടപടികൾ സ്വീകരിക്കാനും കോടതി ഉത്തരവിട്ടു.(Madras High Court Directs Tamil Nadu Police Bar Public Meetings Targeting Sitting Judges)
ഒപ്പം ജഡ്ജിമാർക്കെതിരായ ഓൺലൈൻ ഉള്ളടക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാനും നിർദ്ദേശമുണ്ട്. ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുഗൻ എന്നിവരടങ്ങിയ ഫസ്റ്റ് ഡിവിഷൻ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്. നീതിന്യായ വ്യവസ്ഥയെ അധിക്ഷേപിക്കുന്നവർക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകളും പോലീസും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി ആർ. കാർത്തികേയൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഈ നിർദ്ദേശം.
Story Summary
The Madras High Court directed the Tamil Nadu police to deny permission for public gatherings or rallies aimed at personally targeting or intimidating sitting judges. A division bench comprising Chief Justice Sushrut Arvind Dharmadhikari and Justice G. Arul Murugan issued these orders while disposing of a PIL seeking action against organized campaigns and online content that scandalize or undermine the authority of the judiciary.





