"> Skip to content
Sample Header Banner
October 30, 2026
⌕
Breaking
കടുത്ത ചൂട് ഗർഭിണികൾക്കും ഗർഭസ്ഥശിശുക്കൾക്കും ഭീഷണി; മാസം തികയാതെയുള്ള പ്രസവസാധ്യത ഉയരുന്നതായി പഠനം | Heatwaves and Pregnancy Risks   •  ഔദ്യോഗിക ഫാൻസ് ക്ലബ്ബുകളില്ലെന്ന് ജേസൺ സഞ്ജയ്; പേരിൽ പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ വ്യാജമെന്ന് മുന്നറിയിപ്പ് | Jason Sanjay fake fan clubs   •  വിരമിച്ച ജഡ്ജിമാരെ വീണ്ടും നിയമിക്കാനുള്ള നീക്കത്തിന് ബാർ അസോസിയേഷനുകൾ തടസ്സമായി: ചീഫ് ജസ്റ്റിസ് | Supreme Court retired judges appointment   •  ‘രാഹുൽ’, ‘ഗാന്ധി’ പേരുകളിലെ അവസാന അക്ഷരവും ഒഴിവാക്കണോ? രാഹുലിനെ പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ | Himanta Biswa Sarma Rahul Gandhi remarks   •  ജഡ്ജിമാർക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങൾ തടയണം: പൊതുപരിപാടികൾക്കും സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾക്കും നിരീക്ഷണം ശക്തമാക്കാൻ മദ്രാസ് ഹൈക്കോടതി നിർദ്ദേശം | Madras High Court   •  

ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിൽ സം​ഗീത് പ്രതാപും ആൻസിയും; ഹൃദയസ്പർശിയായ കുറിപ്പുമായി താരം | Sangeeth Prathap

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

‘പ്രേമലു’വിലെ അമൽ ഡേവിസായി മലയാളികളുടെ പ്രിയങ്കരനായി മാറിയ നടൻ സം​ഗീത് പ്രതാപ് ജീവിതത്തിലെ പുതിയൊരു സന്തോഷത്തിലേക്ക്. ഭാര്യ ആൻസിക്കൊപ്പം ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് താരം (Sangeeth Prathap). ഇരുവരുടെയും മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചതിനൊപ്പം വൈകാരികമായ കുറിപ്പും സം​ഗീത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. “കൗണ്ട്ഡൗൺ തുടങ്ങി. തിയറ്റർ ഒരുങ്ങിക്കഴിഞ്ഞു. ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട താരം വൈകാതെ പ്രീമിയറിനെത്തും. ഞങ്ങളുടെ ഏറ്റവും വലിയ കഥയ്ക്ക് പിന്നിൽ ലോകത്തിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പെൺകുട്ടിയുണ്ട്. നീ എന്താണോ, ഞങ്ങൾക്ക് എന്തൊക്കെ നൽകിയോ, അതിനെല്ലാം നന്ദി” എന്നായിരുന്നു ആൻസിയെ അഭിസംബോധന ചെയ്തുള്ള താരത്തിന്റെ കുറിപ്പ്.

പോസ്റ്റ് പുറത്തുവന്നതോടെ ആരാധകരും സിനിമാ താരങ്ങളുമടക്കം നിരവധി പേർ ദമ്പതികൾക്ക് ആശംസകളുമായി എത്തി. നടന്മാരായ നസ്‌ലിൻ, മാത്യു തോമസ്, രാജേഷ് മാധവൻ തുടങ്ങിയവരും ആശംസകൾ അറിയിച്ചു. അഭിനയത്തിനൊപ്പം എഡിറ്റിങ്ങിലും ശ്രദ്ധേയനായ സം​ഗീതിന്റെ കരിയറിലും തിരക്കേറിയ സമയമാണിത്. താരം അഭിനയിച്ച് ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആണ്. മമിത ബൈജുവിനൊപ്പമുള്ള ‘ഹലോ ഡിയർ’ ആണ് ഇനി ആരാധകർ കാത്തിരിക്കുന്ന ചിത്രം.

Summary: Actor Sangeeth Prathap and his wife Ancy are preparing to welcome their first child. Sangeeth shared maternity photos and an emotional note thanking his wife, drawing congratulatory messages from fans and fellow actors.

Get more updates from Pudukad News on Google