"> Skip to content
Sample Header Banner
November 2, 2026
⌕

നവോത്ഥാനം ഭൂതകാലമല്ല, വർത്തമാനത്തെ തിരുത്താനുള്ള ചിന്ത: കെ.ഇ.എൻ

November 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

ചാവക്കാട്: നവോത്ഥാനത്തിന്റെ ചരിത്രം കേവലം ഭൂതകാലത്തിന്റെ ഓർമപ്പെടുത്തലല്ല, മറിച്ച് വർത്തമാനകാലത്തെ വിമർശനാത്മകമായി വിലയിരുത്താനുള്ള രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടാണെന്ന് പ്രൊഫ. കെ. ഇ. എൻ.

നവോത്ഥാനം മുന്നോട്ടുവെച്ച സമത്വം, സ്വാതന്ത്ര്യം, മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങൾ സമകാലിക സമൂഹത്തിൽ എത്രത്തോളം പ്രാവർത്തികമാകുന്നുവെന്ന പരിശോധന അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചാവക്കാട് ഖരാന സംഘടിപ്പിച്ച നെയ്തൽ 2026 സാംസ്കാരികോത്സവത്തിൽ ‘കേരളീയ നവോത്ഥാനം: ചരിത്രവും വർത്തമാനവും’ എന്ന വിഷയത്തിൽ നടന്ന പ്രഭാഷണ സദസ്സിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഷംസുദ്ദീൻ പണിക്കവിട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാവക്കാട് ഖരാന കൺവീനർ കെ. വി. രവീന്ദ്രൻ, എക്സിക്യൂട്ടീവ് അംഗം പ്രിജ ദേവദാസ് എന്നിവർ സംസാരിച്ചു.

Get more updates from Pudukad News on Google