"> Skip to content
Sample Header Banner
November 3, 2026
⌕

തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാത നവീകരണം; നടവരമ്പ് ചിറവളവിലെ നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്ന് എർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ നീക്കി; കുടിവെള്ള വിതരണവും പുനസ്ഥാപിച്ചു

November 2, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : തൃശ്ശൂർ -കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ നടക്കുന്ന റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി നടവരമ്പ് ചിറവളവിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി എർപ്പെടുത്തിയ ഗതാഗത നിയന്ത്രണം നീക്കി. രണ്ട് കലുങ്കുകളുടെ നിർമ്മാണം ഭാഗികമായി പൂർത്തികരിച്ചതിനെ തുടർന്നാണിത്.റോഡ് പൊളിച്ചതിനെ തുടർന്ന് വിച്ഛേദിച്ച കുടിവെള്ള കണക്ഷനും കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചു. കുടിവെളളം ലഭിച്ച് തുടങ്ങിയതായി വേളൂക്കര പഞ്ചായത്ത് അധികൃതർ അറിയിച്ചു .നിർമ്മാണ പ്രവർത്തനത്തിൻ്റെ പേരിൽ കുടിവെള്ള വിതരണം മുടങ്ങിയത് മേഖലയിൽ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേ തുടർന്ന് കെഎസ്ടിപി ക്ക് വേണ്ടി നിർമ്മാണ പ്രവൃത്തി ചെയ്യുന്ന അക്കോൺ ഇന്ത്യ ലിമിറ്റഡിൻ്റെ നേതൃത്യത്തിൽ ടാങ്കർ ലോറിയിൽ മേഖലയിൽ കുടിവെള്ളം എത്തിച്ചിരുന്നു. കലുങ്കുകളുടെ പാർശ്വഭിത്തി നിർമ്മാണ പ്രവർത്തനങ്ങളും പ്രവ്യത്തികളും പൂർത്തീകരിച്ചതിന് ശേഷം റോഡിൻ്റെ കോൺക്രീറ്റിംഗ് ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത് .

Get more updates from Pudukad News on Google