"> Skip to content
Sample Header Banner
November 3, 2026
⌕

തിരുവനന്തപുരത്തെ ഞെട്ടിച്ച് അരും കൊല: 16കാരനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി ഉപേക്ഷിച്ചു; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ | Thiruvananthapuram Sreekaryam murder

November 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

Thiruvananthapuram Sreekaryam murder

തിരുവനന്തപുരം: നഗരത്തിലെ ശ്രീകാര്യത്ത് പതിനാറുകാരനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി (Thiruvananthapuram Sreekaryam murder). ശ്രീകാര്യം സ്വദേശി അഭിരാമിന്റെ മൃതദേഹം പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ചാക്കിൽക്കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഭിരാമിന്റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.

ഇന്നലെ മുതലാണ് അഭിരാമിനെ കാണാതായത്. പെൺകുട്ടിയെന്ന വ്യാജേന ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അഭിരാമുമായി ചാറ്റ് ചെയ്ത ശേഷം പ്രതികൾ ഇയാളെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയെന്നാണ് പ്രാഥമിക വിവരം. തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ സംശയം.

പൊലീസ് അന്വേഷണം ഊർജിതം

സംഭവത്തിൽ ശ്രീകാര്യം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം, കൃത്യമായ കാരണം, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കസ്റ്റഡിയിലുള്ളവരുടെ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.

Story Summary :
A 16-year-old boy named Abhiram from Sreekaryam was found murdered, with his body stuffed in a sack and abandoned at an isolated location in Pangappara, Thiruvananthapuram. Police have taken two of his friends into custody, one of whom is a minor. Preliminary information suggests that the suspects allegedly lured him through an Instagram account posing as a girl. The motive and further details are under investigation.

Get more updates from Pudukad News on Google