"> Skip to content
November 4, 2026
⌕

പട്ടികജാതി വിഭാഗം യുവജനങ്ങൾക്കായി സൗജന്യ തൊഴിൽ പരിശീലനം

November 3, 2026
pudukadnews puthukkad news
Share this post to
🌐 Select your Language: Current: മലയാളം

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് 2026-27 വർഷം നടപ്പിലാക്കുന്ന പട്ടികജാതി യുവജനങ്ങൾക്കായുള്ള തൊഴിലധിഷ്ഠിത പരിശീലന പദ്ധതിയുടെ ഭാഗമായി, കൺവെൻഷണൽ ആൻഡ് സി.എൻ.സി മഷിനിസ്റ്റ് കോഴ്‌സിലേക്ക് സൗജന്യ റെസിഡൻഷ്യൽ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. 10 മാസത്തെ പരിശീലനമാണ് നൽകുന്നത്. തൃശ്ശൂർ ജില്ലയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവജനങ്ങൾക്കാണ് അവസരം.

18 നും 24 നും ഇടയിൽ പ്രായമുള്ളവരും എസ്.എസ്.എൽ.സിയോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പരിശീലനം റെസിഡൻഷ്യൽ സ്വഭാവത്തിലുള്ളതായതിനാൽ താമസിച്ച് പഠിക്കാൻ താൽപര്യമുള്ളവർ മാത്രം അപേക്ഷ സമർപ്പിച്ചാൽ മതി. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, വിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ 25-ന് വൈകിട്ട് അഞ്ചിനകം “തൃശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ – 680 003” എന്ന വിലാസത്തിൽ അപേക്ഷ ലഭ്യമാക്കേണ്ടതാണ്. ഫോൺ: 0487 2360381, 8332936103, 9995828550, 8075106574, 6364864690.

Get more updates from Pudukad News on Google