മെറ്റൽ ക്രഷർ ലൈസൻസ് റദ്ദാക്കാത്ത പഞ്ചായത്ത് നടപടിക്കെതിരെ പ്രതിഷേധ ധർണ്ണ

🌐 Select your Language:
Current: മലയാളം
പുതുക്കാട്: ടൗൺ പ്ലാനർ ലേഔട്ട് അംഗീകാരം റദ്ദാക്കിയിട്ടും പൈനാടത്ത് മെറ്റൽ ക്രഷറിന്റെ ഒക്യുപൻസിയും ലൈസൻസും റദ്ദാക്കാത്ത പുതുക്കാട് ഗ്രാമപഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ച് 2026 നവംബർ 04, ബുധനാഴ്ച പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രണ്ടാംകല്ല് യൂണിറ്റും മാട്ടുമല സംരക്ഷണ സമിതിയും സംയുക്തമായാണ് സമരം നടത്തുന്നത്. രാവിലെ 10 മണിക്ക് പുതുക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻവശത്താണ് ധർണ്ണ.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതിയംഗം എ.പി. മുരളീധരൻ ധർണ്ണ ഉദ്ഘാടനം ചെയ്യും. ടി.എൻ. മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തും. എം. മോഹൻദാസ് മാസ്റ്റർ, ടി.എം. ശിഖാമണി, എ.ടി. ജോസ് മാസ്റ്റർ, എം.കെ. ബാബു തുടങ്ങിയവർ പങ്കെടുക്കും.
Get more updates from Pudukad News on Google




