മൂന്ന് ചക്രവാതച്ചുഴികൾ: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട് | Widespread Rain

Current: മലയാളം

തിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കേ ഇന്ത്യക്ക് മുകളിലായി നിലനിൽക്കുന്ന മൂന്ന് ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.(Widespread Rain In Kerala Till Sunday Three Cyclonic Circulations Active Yellow Alert Issued)
ലക്ഷദ്വീപിനും സമീപപ്രദേശങ്ങൾക്കും മുകളിലും, തീരദേശ കർണാടകത്തിന് മുകളിലും, തെക്കൻ തമിഴ്നാടിന് മുകളിലുമായാണ് മൂന്ന് ചക്രവാതച്ചുഴികൾ നിലനിൽക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
യെല്ലോ അലർട്ട്
ബുധൻ: കോട്ടയം, ഇടുക്കി, വയനാട്
വ്യാഴം: പത്തനംതിട്ട
വെള്ളി: എറണാകുളം, ഇടുക്കി
ശനി: പത്തനംതിട്ട, ആലപ്പുഴ
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
Story Summary
The India Meteorological Department (IMD) has forecast widespread rainfall across Kerala until Sunday, driven by the influence of three cyclonic circulations near Lakshadweep, coastal Karnataka, and southern Tamil Nadu. Yellow alerts have been issued for various districts including Kottayam, Idukki, Wayanad, Pathanamthitta, Ernakulam, and Alappuzha, with chances of squally winds reaching speeds of 30-40 kmph.




