‘സര്‍ക്കാര്‍ അറിയാതെ ബാറുകള്‍ അനുവദിക്കാൻ പാടില്ല, അന്താരാഷ്ട്ര മാരിടൈം മ്യൂസിയം കരടിന് അംഗീകാരം, ഗവര്‍ണറുടെ ശുപാര്‍ശ നടപടിക്രമം പാലിച്ചല്ല, PSCയിലെ ക്രമക്കേട് ഞെട്ടിക്കുന്നത്, LPST സമരക്കാരോട് അനുഭാവ നിലപാട്’: മുഖ്യമന്ത്രി | CM VD Satheesan

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് അന്താരാഷ്ട്ര മാരിടൈം മ്യൂസിയം നിർമ്മിക്കുന്നതിനുള്ള കരട് രേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണിതെന്നും മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കവെ അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.(CM VD Satheesan Criticizes Governor Over PSC Issue)
ആരോഗ്യവകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2-വിൽ 12 പുതിയ തസ്തികകളും, കാത്ത് ലാബ് ടെക്നീഷ്യൻസിലേക്ക് 16 പുതിയ തസ്തികകളും സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. കോഴിക്കോട് കോർപ്പറേഷനിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാരുടെ തസ്തികകൾ സൂപ്പർന്യൂമററി തസ്തികകളാക്കി നിലനിർത്താനും തീരുമാനിച്ചു.
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സർവീസിലെ സ്വാഭാവിക നടപടിക്രമങ്ങൾ മാത്രമാണെന്നും നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചാണ് മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി. പി എസ് സിക്കെതിരായ ഗവർണറുടെ ശുപാർശ നടപടിക്രമങ്ങൾ പാലിച്ചുള്ളതല്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഇത്തരമൊരു ശുപാർശ നൽകുന്നതിന് മുൻപ് ഗവർണർ സർക്കാരുമായി ചർച്ച നടത്തേണ്ടതായിരുന്നുവെങ്കിലും അതുണ്ടായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, പി.എസ്.സിയിൽ നടന്ന ക്രമക്കേടുകൾ ഞെട്ടിക്കുന്നതാണെന്നും ബന്ധുക്കളെയും സ്വന്തക്കാരെയുമാണ് നിയമിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പരീക്ഷകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയരുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ജി.എൻ.എ കമ്പനിയിൽ നിന്ന് സംസ്ഥാനത്തേക്ക് വൈദ്യുതി വാങ്ങുന്നതിനുള്ള തീരുമാനത്തെ ശക്തമായി ന്യായീകരിച്ച് മുഖ്യമന്ത്രി. ഈ കരാറിനെ വൈദ്യുതി മന്ത്രിയോ കെ.എസ്.ഇ.ബി ചെയർമാനോ എതിർത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് പുതിയ ബാറുകൾ അനുവദിച്ച നടപടിയെ മുഖ്യമന്ത്രി വിമർശിച്ചു. സർക്കാരിനെ അറിയിക്കാതെ ബാറുകൾ അനുവദിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സംസ്ഥാനത്തിന്റെ പുതിയ മദ്യനയം ഉടൻ പുറത്തിറക്കുമെന്നും അറിയിച്ചു. എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരത്തോട് സർക്കാരിന് അനുഭാവമാണുള്ളത്. എട്ടുതവണ അവരുമായി ചർച്ച നടത്തി. മുടി മുറിക്കുന്ന ദൃശ്യങ്ങൾ കണ്ട് കണ്ണുനിറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Summary
The Kerala Cabinet has approved the draft proposal for an International Maritime Museum, calling it a flagship project. Speaking at a press conference, Chief Minister V. D. Satheesan announced key decisions, including the creation of 12 Dental Hygienist and 16 Cath Lab Technician posts in the Health Department, and reinstating terminated Kozhikode Corporation workers under supernumerary posts. He also criticized the Governor for recommending the dissolution of the Kerala PSC without consulting the state government, while asserting that those responsible for irregularities in PSC exams will face legal action.




