"> Skip to content
November 4, 2026
⌕

സോനം വാങ്ചുക്കിന്റെ സ്കൂളിന് ലഡാക്ക് ഭരണകൂടത്തിന്റെ നോട്ടീസ്; എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ നിർദേശം | Sonam Wangchuk HIAL school notice

November 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

Sonam Wangchuk HIAL school notice

ലഡാക്ക്: സോനം വാങ്ചുക്കും ഗീതാഞ്ജലി ജെ ആങ്‌മോയും ചേർന്ന് സ്ഥാപിച്ച ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് ലേണിങ്ങിന് (HIAL) കീഴിലുള്ള സ്കൂളിന്റെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ലഡാക്ക് ഭരണകൂടത്തിന്റെ നിർദേശം. ലേ ഭൂമിയുമായി ബന്ധപ്പെട്ട തർക്കം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഫ്യാങിലെ ഡെസേർട്ട് ഫ്ലവർ സ്കൂളിന് ഭരണകൂടം നോട്ടീസ് നൽകിയത്. ഹൈക്കോടതി അന്തിമ തീരുമാനം എടുക്കുന്നതുവരെ സ്കൂളിൽ ക്ലാസുകളോ മറ്റ് പ്രവർത്തനങ്ങളോ നടത്തരുതെന്നാണ് നിർദേശം. (Sonam Wangchuk HIAL school notice)

ലേ തഹസിൽദാരുടെ ഓഫിസിൽനിന്ന് HIAL സ്ഥാപകയും സിഇഒയുമായ ഗീതാഞ്ജലി ജെ ആങ്‌മോയ്ക്കാണ് നോട്ടീസ് നൽകിയത്. ബന്ധപ്പെട്ട അധികാരികളിൽനിന്ന് ആവശ്യമായ അനുമതികളും അംഗീകാരങ്ങളും നേടാതെ സ്കൂളിൽ ക്ലാസുകളും മറ്റ് പ്രവർത്തനങ്ങളും ആരംഭിച്ചതായി ഭരണകൂടത്തിന് വിവരം ലഭിച്ചെന്ന് നോട്ടീസിൽ പറയുന്നു.
സെപ്റ്റംബർ 22-ന് ഡെസേർട്ട് ഫ്ലവർ സ്കൂളിന്റെ മാനേജിങ് കമ്മിറ്റി അംഗങ്ങൾക്കായി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) അല്ലെങ്കിൽ മറ്റ് അനുമതികൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഗീതാഞ്ജലി ലേ ഡെപ്യൂട്ടി കമ്മീഷണർക്ക് കത്തയച്ചിരുന്നു. എന്നാൽ ആവശ്യമായ അനുമതികൾ ലഭിക്കുന്നതിന് മുമ്പുതന്നെ സ്കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായാണ് ഭരണകൂടത്തിന്റെ ആരോപണം.

HIAL-മായി ബന്ധപ്പെട്ട ഭൂമി തർക്കം ജമ്മു കശ്മീർ-ലഡാക്ക് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി അന്തിമ തീരുമാനം എടുക്കുകയോ കൂടുതൽ നിർദേശങ്ങൾ പുറപ്പെടുവിക്കുകയോ ചെയ്യുന്നതുവരെ സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനോ തുടരുന്നതിനോ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കരുതെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ കോടതി പരിഗണിക്കുന്ന വിഷയങ്ങളെ ബാധിക്കുന്ന തരത്തിലുള്ള നടപടികൾ ഉണ്ടാകരുതെന്നും നിലവിലെ സ്ഥിതി തുടരണമെന്നും ഭരണകൂടം നിർദേശിച്ചു. നവംബർ ഒന്നിനാണ് ലേ തഹസിൽദാർ നോട്ടീസ് പുറപ്പെടുവിച്ചത്. ഭൂമിയുമായി ബന്ധപ്പെട്ട നിയമനടപടികൾ തുടരുന്നതിനിടെ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കുമേൽ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

Summary: The Ladakh administration has directed HIAL, co-founded by Sonam Wangchuk, to stop all activities at its Desert Flower School in Phyang until the High Court decides the pending land dispute. The notice alleges that classes and other activities began without the necessary official approvals.

Get more updates from Pudukad News on Google