ജന്തർമന്ദർ പോരാട്ടത്തിന് ഐക്യദാർഢ്യം : ആളൂരിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എസ്.ഐ.ആർ. റദ്ദാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ രാജി വെക്കണമെന്നും ആവശ്യപ്പെട്ടുള്ള ദേശവ്യാപക പോരാട്ടത്തിന് ഐക്യദാർഢ്യവുമായി ആളൂരിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
കവി പി.എൻ. ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് റോസിലി ഫ്രാൻസിസ് അധ്യക്ഷയായി.
പ്രൊഫ. കുസുമം ജോസഫ്, പി.സി. ഉണ്ണിച്ചെക്കൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
തൃശൂർ ചലോ ജന്തർമന്ദർ കൂട്ടായ്മയുടെ വിദ്യാർഥി പ്രതിനിധി ഗ്രീൻ ലിമ, വിവിധ രാഷ്ട്രീയ – സംഘടന നേതാക്കളായ സോമൻ ചിറ്റേത്ത്, എം.ബി. ലത്തീഫ്, പി.എൻ. പ്രോവിൻ്റ്, നൈജു ജോസഫ്, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ഐ.എൻ. ബാബു, സിദ്ധാർത്ഥൻ പട്ടേപ്പാടം, ഫെസ്റ്റിൻ ഔസേഫ്, ഡോ. പി.എസ്. ബാബു, എം.എസ്. ജയചന്ദ്രൻ, ജനറൽ കൺവീനർ പി.കെ. കിട്ടൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കാട്ടൂർ രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ നടന്ന കവിയരങ്ങ് അരുൺ ഗാന്ധിഗ്രാം ഉദ്ഘാടനം ചെയ്തു.
ഇമ്മാനുവൽ മെറ്റിൽസ്, അനിൽകുമാർ കോലഴി, സുഭാഷ് പോണോളി, ഇരിങ്ങാലക്കുട ബാബുരാജ്, എ.വി. കൃഷ്ണകുമാർ എന്നിവർ കവിതകൾ അവതരിപ്പിച്ചു.
തുടർന്ന് കരിന്തലക്കൂട്ടം ഫോക് ബാൻ്റിൻ്റെ നാടൻ പാട്ടുകൾ അരങ്ങേറി. ദില്ലി പോരാട്ടത്തിൻ്റെ നേർക്കാഴ്ചയായ ഫോട്ടോകളുടെ പ്രദർശനവും നടന്നു.
എല്ലാ ബിജേപി ഇതര രാഷ്ട്രീയ പാർട്ടികളും സാംസ്കാരിക സംഘടനകളും ഉൾക്കൊള്ളുന്ന സമിതിയാണ് ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചത്.
ബാബു തോമസ്, ടി.സി. അർജ്ജുനൻ, എം.കെ. മോഹൻ, ടി.വി. മഹേഷ്, എ.ആർ. ഡേവിസ് എന്നിവർ നേതൃത്വം നൽകി.



