"> Skip to content
November 4, 2026
⌕

കാറളം പഞ്ചായത്തിൽ ഹരിതകർമ്മ സേനയുടെ പ്രവർത്തങ്ങൾക്കായി ഫെഡറൽ ബാങ്കിന്റെ സിഎസ്ആർ ഫണ്ട് വഴി അനുവദിച്ച വാഹനം കൈമാറി

November 4, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾക്കായി ഫെഡറൽ ബാങ്ക് ഇരിങ്ങാലക്കുട നട ബ്രാഞ്ചിന്റെ സിഎസ്ആർ ഫണ്ട് മുഖേന അനുവദിച്ച വാഹനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവൻകുട്ടി കെ. കെ. നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് പ്രിയ സുനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ

ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡണ്ട് ശശിധരൻ സി. എം. വാഹനത്തിന്റെ താക്കോൽ കൈമാറ്റം നിർവഹിച്ചു .ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ഇരിങ്ങാലക്കുട റീജണൽ ഹെഡുമായ വിനയചന്ദ്രൻ സി. എസ്, ഇരിങ്ങാലക്കുട നട ബ്രാഞ്ച് ഹെഡ് ജൂഡി ജോണി സി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധീർ ദാസ് എം, പഞ്ചായത്ത് സെക്രട്ടറി വിഷ്ണു എം. എസ് തുടങ്ങിയവർ സംസാരിച്ചു .

Get more updates from Pudukad News on Google