"> Skip to content
November 4, 2026
⌕

മുരിങ്ങൂർ ഗോഡൗണിൽ നിന്ന് 3.5 ലക്ഷം രൂപയുടെ കേബിളുകൾ മോഷ്ടിച്ച കേസിൽ അസം സ്വദേശിയായ ഒരാൾ റിമാന്റിൽ

November 4, 2026
Share this post to
🌐 Select your Language: Current: മലയാളം

കൊരട്ടി : മുരിങ്ങൂർ അഗസ്ത്യ തിയറ്ററിന് സമീപം പ്രവർത്തിച്ചുവരുന്ന SS RAILWORKS PVT LTD എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്ന് 3.5 ലക്ഷം രൂപ വിലവരുന്ന കേബിളുകൾ മോഷണം നടത്തിയ കേസിലെ പ്രതിയെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. അസം നാഗാവ് ജില്ല മധുപൂർ സ്വദേശി മൈനുൽ ഇസ്ലാം (24) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

31.10.2026 രാത്രി 1 മണിക്കും 03.11.2026 പുലർച്ചെ 4.30 മണിക്കും ഇടയിലാണ് മോഷണം നടന്നത്. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 24 കോർ ചെമ്പ് കേബിളിൽ നിന്ന് 280 മീറ്ററും ബീറ്റ് കേബിളിൽ നിന്ന് 218 മീറ്ററും 6 ക്വാഡ് കേബിളിൽ നിന്ന് 160 മീറ്ററുമാണ് പ്രതികൾ മോഷ്ടിച്ചുകൊണ്ടുപോയത്.

കൊരട്ടി പോലീസ് സ്റ്റേഷൻ എസ് ഐ വിഷ്ണു രാമചന്ദ്രൻ, ജി എ എസ് ഐ ജോയ് എം ഒ, ജി എസ് സി പി ഒ നിഖിലൻ, സി പി ഒ വിഷ്ണു ചന്ദ്രൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Get more updates from Pudukad News on Google