"> Skip to content
November 5, 2026
⌕

ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണം; രണ്ടാമത്തെ കേസിലും പ്രത്യേക വിജിലൻസ് സംഘം അന്വേഷിക്കും | Gyanesh Kumar bribery allegation

November 5, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language:

Current: മലയാളം

Gyanesh Kumar

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണത്തിൽ രണ്ടാമത്തെ കേസിലും പ്രത്യേക വിജിലൻസ് സംഘം അന്വേഷണം നടത്തും. വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് വൺ എസ്.പി. ഇമ്മാനുവൽ പോളിനാണ് അന്വേഷണച്ചുമതല നൽകുക. കരാറുകാരൻ വി.ഒ. സാജൻ നൽകിയ പരാതിയിലാണ് പ്രാഥമിക അന്വേഷണം. ഗ്യാനേഷ് കുമാറിനെതിരായ ആദ്യ കേസും അന്വേഷിച്ചത് ഇമ്മാനുവൽ പോളായിരുന്നു. (Gyanesh Kumar bribery allegation)

സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കെ.എസ്.ടി.പി. റോഡ് നിർമാണക്കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനിയായ പതിബെലിലെ എൻജിനിയർ ലീ സീ ബെൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് പരാതി. 2007-ൽ രജിസ്റ്റർ ചെയ്ത് പിന്നീട് അവസാനിപ്പിച്ച വിജിലൻസ് അന്വേഷണം വീണ്ടും ആരംഭിക്കാനാണ് തീരുമാനം.

ലീ സീ ബെന്നിന്റെ സുഹൃത്തും ചടയമംഗലം സ്വദേശിയുമായ സാജൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഏകദേശം 17 കോടി രൂപയുടെ ബില്ലുകൾ പാസാക്കുന്നതിന് ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ലീ സീ ബെൻ തന്നോട് പറഞ്ഞിരുന്നുവെന്നാണ് സാജന്റെ മൊഴി. എൻജിനിയർമാർ അംഗീകരിച്ച ബില്ലുകൾ 2006 മേയ് മുതൽ കാരണമില്ലാതെ തടഞ്ഞുവെച്ചതായും പരാതിയിൽ ആരോപിക്കുന്നു. ലീ സീ ബെന്നിന്റെ ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേര് പരാമർശിച്ചിരുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നുവെന്നും സാജൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, 2007-ൽ നടന്ന ആദ്യ അന്വേഷണത്തിനിടെ ഗ്യാനേഷ് കുമാറിനെ ചോദ്യം ചെയ്തിരുന്നില്ലെന്നാണ് പരാതി.

Summary: The Kerala Vigilance Department will form a special team to conduct a preliminary probe into a second complaint against Chief Election Commissioner Gyanesh Kumar. Contractor V.O. Sajan alleges that Kumar demanded a ₹2 crore bribe to clear bills worth around ₹17 crore when he was Kerala’s Public Works Secretary

Get more updates from Pudukad News on Google