മുരിയാട് പഞ്ചായത്തിൽ പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

🌐 Select your Language:
Current: മലയാളം

ഇരിങ്ങാലക്കുട : ജില്ലാ പഞ്ചായത്ത് ഫിഷറീസ് വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം മുരിയാട് പഞ്ചായത്തിൽ മുള്ളം കായൽ പരിസരത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമനും ജില്ലാ പഞ്ചായത്ത് മെമ്പർ (മുരിയാട് ഡിവിഷൻ ) ജോസ് ജെ. ചിറ്റിലപ്പിള്ളിയും ചേർന്ന് നിർവഹിച്ചു.
മുരിയാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എം. ജോൺസൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം മണി സജയൻ, പാടശേഖര സമിതി നേതാക്കളായ തങ്കപ്പൻ, പോൾ, ഫിഷറീസ് ഓഫീസർ രാമനാരായണൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
എൺപത്തിനായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് വിവിധ ജലാശയങ്ങളിലായി നിക്ഷേപിക്കുന്നത്
Get more updates from Pudukad News on Google










