"> Skip to content
November 6, 2026
⌕

ഇരിങ്ങാലക്കുട ഠാണാ ചന്തക്കുന്ന് വികസനം; ഡിവൈഡർ നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തി വയ്ക്കാൻ തീരുമാനം

November 5, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് റോഡ് വികസനത്തിൻ്റെ ഭാഗമായി കെഎസ്ടിപി യുടെ നേതൃത്വത്തിൽ റോഡിൽ നടത്തുന്ന ഡിവൈഡറുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തി വയ്ക്കാൻ തീരുമാനം. ഇത് സംബന്ധിച്ച് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ യുടെ അധ്യക്ഷതയിൽ റെസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ഡിവൈഡർ നിർമ്മാണത്തിനെതിരെയുള്ള ആക്ഷൻ കൗൺസിലിൻ്റെ അഭിപ്രായങ്ങളും വിമർശനങ്ങളും പരിഗണിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തി വയ്ക്കുന്നത് . ഇരുമ്പു ബാറുകൾ ഇട്ട് കൊണ്ടുള്ള മീഡിയൻ ഒഴിവാക്കണമെന്നും ഇക്കോ ഫ്രണ്ട്ലി ആയിട്ടുള്ള മീഡിയനാണ് ആവശ്യമെന്നും നിലവിലെ സംവിധാനം അപകടങ്ങൾക്ക് കാരണമാകുമെന്നും വണ്ടികൾ പാർക്ക് ചെയ്യാൻ സൗകര്യങ്ങൾ ഒരുക്കണമെന്നും നടപ്പാത ഇല്ലെന്നും ആക്ഷൻ കൗൺസിൽ രക്ഷാധികാരിയും കത്തീഡ്രൽ വികാരിയുമായ ഫാ ലാസ്സർ കുറ്റിക്കാടൻ ആവശ്യപ്പെട്ടു. ഇന്ത്യൻ റോഡ്സ് കോൺഗ്രസ്സിൻ്റെ മാനദണ്ഡങ്ങൾ പ്രകാരം അമിത ട്രാഫിക്ക് ഉള്ളതും ഇരുവശത്തും വ്യാപാര സ്ഥാപനങ്ങൾ ഉള്ളതും അധികം വീതിയില്ലാത്തതുമായ റോഡുകളിൽ മീഡിയൻ ഒഴിവാക്കാന്നതാണെന്ന് അസി വികാരി ഫാ ക്രിസ്റ്റോൺ കൈനാടത്തുപറമ്പിൽ ചൂണ്ടിക്കാട്ടി . ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ ബിജു പോൾ അക്കരക്കാരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഷാജു പാറേക്കാടൻ,അംഗങ്ങളായ കെ കെ കൃഷ്ണാനന്ദ ബാബു , ഡേവീസ് ചക്കാലക്കൽ, ജോമോൻ തട്ടിൽ മണ്ടി തുടങ്ങിയവരും സംസാരിച്ചു. ഐആർസിയുടെ മാനദണ്ഡങ്ങൾ പ്രകാരവും അന്തർദേശീയ കൺസൽട്ടൻ്റുമാരുടെ നിർദ്ദേശപ്രകാരവുമുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നതെന്നും സമാനമായ റോഡുകളിൽ അപകടങ്ങൾ വർധിച്ചപ്പോൾ ഡിവൈഡറുകൾ കൂട്ടണമെന്ന ആവശ്യമാണ് ഉയർന്നതെന്നും രാത്രികാലങ്ങളിൽ ഇരുപത് കിലോമീറ്റർ വേഗത പാലിക്കാൻ സാധ്യതയില്ലെന്നും ചർച്ചകൾക്ക് മറുപടി പറഞ്ഞ കെഎസ്ടിപി എക്സിക്യൂട്ടീവ് എഞ്ചിനീയർ റിജോ റിന്ന വ്യക്തമാക്കി. ജനങ്ങളുടെ വികാരം കെഎസ്ടിപി ചീഫ് എഞ്ചിനീയറെയും സർക്കാരിനെയും അറിയിക്കുമെന്നും അനുയോജ്യമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തീരുമാനം വരുന്നത് വരെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. നഗരസഭ ചെയർമാൻ എം പി ജാക്സൻ , ആക്ഷൻ കൗൺസിൽ അംഗങ്ങൾ, കെഎസ്ടിപി ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു

Get more updates from Pudukad News on Google