‘ഈ രോഗവുമായി ഏങ്ങനെ വിദേശത്ത് ജോലിക്ക് പോകും? കള്ളം പറഞ്ഞാൽ ജാമ്യം റദ്ദാക്കും’: ടോമിൻ J തച്ചങ്കരിക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമർശനം | Tomin J Thachankary

Current: മലയാളം

കൊച്ചി: വിദേശത്തു ജോലിക്ക് പോകാൻ അനുമതിയും ജാമ്യ വ്യവസ്ഥയിൽ ഇളവും തേടിയുള്ള ഹർജിയിൽ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് വീണ്ടും ഹൈക്കോടതിയുടെ കടുത്ത വിമർശനം. ശിക്ഷിക്കപ്പെട്ടതിന് ശേഷം അസുഖമെന്ന് പറഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞയാൾക്ക് എങ്ങനെ പെട്ടെന്ന് വിദേശത്ത് ജോലിക്ക് പോകാൻ കഴിയുമെന്ന് കോടതി ആശ്ചര്യപ്പെട്ടു.(Tomin J Thachankary, Kerala High Court Slams Tomin J Thachankary Over Foreign Travel Plea)
ജയിലിൽ അടയ്ക്കുമ്പോൾ പെട്ടെന്ന് അസുഖം വരികയും പുറത്തിറങ്ങുമ്പോൾ വിദേശത്ത് പോയി ജോലി ചെയ്യണമെന്ന് പറയുകയും ചെയ്യുന്നത് എങ്ങനെ ന്യായീകരിക്കാനാകും? കോടതിയിലുള്ളവർക്കും ബുദ്ധിയുണ്ടെന്ന് ഓർക്കണം എന്ന് കേസ് പരിഗണിക്കവേ കോടതി വാക്കാൽ നിരീക്ഷിച്ചു. ജാമ്യം റദ്ദാക്കുമെന്ന മുന്നറിയിപ്പും കോടതി നൽകി.
അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോട്ടയം വിജിലൻസ് കോടതി കഴിഞ്ഞ സെപ്റ്റംബർ 17-നാണ് തച്ചങ്കരിയെ നാല് വർഷത്തെ കഠിനതടവിനും പിഴ ഒടുക്കാനും ശിക്ഷിച്ചത്. ജാമ്യം ലഭിച്ചതിശേഷമാണ് ദുബായിൽ ജോലി ചെയ്യാനും നിക്ഷേപ ആവശ്യങ്ങൾക്കുമായി വിദേശത്ത് പോകാൻ അനുവദിക്കണമെന്ന് കാട്ടി തച്ചങ്കരി കോടതിയെ സമീപിച്ചത്.
Story Summary
The Kerala High Court sharply criticized former DGP Tomin J Thachankary over his plea seeking relaxation of bail conditions to travel abroad for work. Justice A Badharudeen questioned how a convict who spent weeks in a hospital citing health issues while jailed could suddenly be fit to take up employment abroad.











