"> Skip to content
November 7, 2026
⌕

അസുഖബാധിതയായപ്പോൾ കൈപിടിച്ച് കൂടെനിന്നു; മമിത ബൈജുവുമായുള്ള സൗഹൃദത്തെക്കുറിച്ച് അനശ്വര രാജൻ | Anaswara Rajan Mamitha Baiju friendship

November 6, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language:

Current: മലയാളം

Anaswara Rajan Mamitha Baiju friendship

നടി മമിത ബൈജുവുമായുള്ള അടുത്ത സൗഹൃദത്തെക്കുറിച്ച് മനസുതുറന്ന് നടി അനശ്വര രാജൻ. ശാരീരികമായി അസുഖം ബാധിച്ച പല ഘട്ടങ്ങളിലും മമിത തനിക്ക് വലിയ പിന്തുണ നൽകിയിട്ടുണ്ടെന്നും ആ കരുതലും ചേർത്തുപിടിക്കലും ഏറെ വിലമതിക്കുന്നുവെന്നും അനശ്വര പറഞ്ഞു. ഒരു വ്യക്തിയെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും മമിതയെ ഒരുപോലെ ഇഷ്ടമാണെന്നും താരം വ്യക്തമാക്കി. (Anaswara Rajan Mamitha Baiju friendship)

എപ്പോഴും കൂടെയുണ്ടാകുന്ന വ്യക്തിയാണ് മമിതയെന്ന് അനശ്വര പറഞ്ഞു. അസുഖം ബാധിച്ച പല സാഹചര്യങ്ങളിലും തന്റെ കൈപിടിച്ച് കൂടെനിന്ന മമിത തനിക്ക് വലിയ ആശ്വാസമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. മമിത നൽകുന്ന ഉറപ്പും പിന്തുണയും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അനശ്വര വ്യക്തമാക്കി. സിനിമാരംഗത്തെ സഹപ്രവർത്തകർ തമ്മിലുള്ള സൗഹൃദത്തിനപ്പുറം വ്യക്തിപരമായ പ്രയാസങ്ങളിലും പരസ്പരം താങ്ങാകുന്ന ബന്ധമാണ് ഇരുവരുടേതെന്ന് അനശ്വരയുടെ വാക്കുകൾ വ്യക്തമാക്കുന്നു. ‘ഗേൾ ഫോർമുല’ എന്ന തെലുങ്ക് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

Summary: Actress Anaswara Rajan spoke warmly about her friendship with Mamitha Baiju. She said Mamitha stood by her during several instances of illness and that she deeply values her care and support.

Get more updates from Pudukad News on Google