‘പോലീസ് വെടിവെയ്പ്പിൽ ഹോട്ടൽ വെടിവയ്പ്പ് കേസ് പ്രതി കൊല്ലപ്പെട്ടത് നിർഭാഗ്യകരം, എൻകൗണ്ടറല്ല’: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ | Assam CM

Current: മലയാളം

ഗുവാഹത്തി: അസമിലെ ഹോട്ടലിൽ അഞ്ചുപേർ വെടിയേറ്റുമരിച്ച കേസിലെ മുഖ്യപ്രതി ഘനകാന്ത ഗൊഗോയ് പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട സംഭവം നിർഭാഗ്യകരമായ ഒന്നാണെന്നും അത് ആസൂത്രിതമായ ഏറ്റുമുട്ടൽ കൊലപാതകമല്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(Assam CM Himanta Biswa Sarma On Guwahati Hotel Firing Accused Death)
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ഗൊഗോയിയുടെ മരണം ‘ദൈവത്തിന്റെ നീതി’ എന്ന് വിശേഷിപ്പിച്ചപ്പോൾ, പ്രതികളെ നിയമപരമായ വഴിയിലൂടെയാണ് ശിക്ഷിക്കേണ്ടതെന്നും വൻകിട ഭൂമാഫിയ ശൃംഖലയുടെ ചെറിയൊരു കണ്ണി മാത്രമായിരിക്കാം ഗൊഗോയിയെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. വിമർശനങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
“ഗൊഗോയിയുടെ മരണം ദൗർഭാഗ്യകരമായ സംഭവമാണ്, അല്ലാതെ ഏറ്റുമുട്ടലല്ല. അഞ്ചുപേരെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയായ ഇയാൾ, കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ പോലീസുകാരന്റെ ആയുധം തട്ടിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് വെടിവെയ്പ്പുണ്ടായത്,” ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
Story Summary
Assam Chief Minister Himanta Biswa Sarma clarified that the death of Ghanakanta Gogoi, the prime accused in the Guwahati hotel shooting case, was an unfortunate incident and not a fake encounter. Sarma stated that Gogoi died after attempting to snatch a policeman’s weapon while in custody and mentioned that a magisterial inquiry has been ordered into the matter.











