ഫ്രാൻസിൽ ബസ് അപകടം; രണ്ട് കുട്ടികൾ മരിച്ചു, 16 പേർക്ക് പരിക്ക് | France bus crash

Current: മലയാളം

കിഴക്കൻ ഫ്രാൻസിൽ സ്വിസ് അതിർത്തിക്ക് സമീപമുണ്ടായ ബസ് അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ 16 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു. ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണുവാണ് രണ്ട് കുട്ടികൾ മരിച്ച വിവരം സ്ഥിരീകരിച്ചത്. അപകടം നടന്ന ലെന്റ് പട്ടണത്തിലെ മേയർ യെവ്സ് ക്രിസ്റ്റിൻ ബസ് അപകടത്തിൽപ്പെട്ടതായി അറിയിച്ചു. സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടതെന്നാണ് മേയറുടെ പ്രതികരണം. എന്നാൽ, അപകടത്തിൽപ്പെട്ടത് നഗരങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന ബസാണെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ വിശദീകരണം. (France bus crash)
അപകടത്തിൽപ്പെട്ടവരുടെ എണ്ണത്തിലും അധികൃതരും മേയറും തമ്മിൽ വ്യത്യസ്ത കണക്കുകളാണുള്ളത്. ഏകദേശം 40 പേരെ അപകടം ബാധിച്ചതായാണ് പ്രാദേശിക ഭരണകൂടം അറിയിച്ചത്. എന്നാൽ, 70 പേർ അപകടത്തിന്റെ പ്രത്യാഘാതം നേരിട്ടതായാണ് മേയർ പറഞ്ഞത്. അപകടം നടന്നതിന് പിന്നാലെ സ്ഥലത്തെത്തിയപ്പോൾ ആളുകൾ പരിഭ്രാന്തിയിലായിരുന്നുവെന്ന് മേയർ പറഞ്ഞു. ബസിന്റെ ഒരു വശം പൂർണമായും തകർന്ന നിലയിലായിരുന്നുവെന്നും ആ ഭാഗത്തിരുന്നവർക്ക് ഗുരുതരമായി പരിക്കേറ്റിരിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. അപകടത്തിൽപ്പെട്ടവർക്ക് സഹായവും അഭയവും നൽകുന്നതിനായി പട്ടണത്തിലെ കമ്മ്യൂണിറ്റി ഹാൾ തുറന്നിട്ടുണ്ട്.
Summary: Two children were killed and 16 people injured in a bus crash in eastern France near the Swiss border. Three of the injured are in critical condition, according to local authorities.











