"> Skip to content
November 7, 2026
⌕

‘വൈദ്യുതി ഇടപാടിലെ ആരോപണങ്ങൾ വസ്തുതാവിരുദ്ധം, ആ പ്രപ്പോസല്‍ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചത്?’: പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

November 6, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language:

Current: മലയാളം

CM VD Satheesan

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട ഇടപെടലുകളിൽ ദുരൂഹതയുണ്ടെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. ആരോപണങ്ങൾ തികച്ചും വസ്തുതാവിരുദ്ധമാണെന്നും ജി.എൻ.എ ഉൽപ്പാദന കമ്പനിയല്ലെന്ന് വിമർശിക്കുന്ന പിണറായി വിജയൻ, താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതേ സ്ഥാപനം വഴി വൈദ്യുതി വാങ്ങിയിട്ടുണ്ടെന്ന കാര്യം മറക്കുകയാണെന്നും വാർത്താക്കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.(CM VD Satheesan Rejects Pinarayi Vijayan Allegations)

കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്ന കരാറുകൾ ഒഴിവാക്കി ജനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന ഒരു നടപടിയും നിലവിലെ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. 12.50 രൂപയ്ക്ക് വൈദ്യുതി നൽകുമെന്ന ഉറപ്പ് ഹിമാചൽ പ്രദേശ് അധികാരികൾ നൽകിയിട്ടില്ല. ബോർഡിന് പോലും ലഭിക്കാത്ത ഈ ഓഫറിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇടനിലക്കാർ വഴിയുള്ള ഈ കരാറിൽ അവരുടെ മാർജിൻ കൂടി ഉൾപ്പെടുത്തിയാണ് 14.50 രൂപ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ഈ യാഥാർത്ഥ്യം പ്രതിപക്ഷ നേതാവ് സൗകര്യപൂർവം മറച്ചുവെക്കുകയാണ്. 25 വർഷത്തേക്ക് 4.29 രൂപ നിരക്കിൽ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ദീർഘകാല കരാർ റദ്ദാക്കി 8 മുതൽ 14 രൂപ വരെ ഉയർന്ന നിരക്കിൽ സ്വകാര്യ ഏജൻസികളിൽ നിന്ന് വൈദ്യുതി വാങ്ങാൻ മുൻപ് കുടപിടിച്ച ആളാണ് പിണറായി വിജയൻ.

ഓപ്പൺ ടെൻഡറുകൾ വഴി ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതിനാലാണ് ഫയലുകൾ സാമ്പത്തിക മാന്ദ്യവും ബാധ്യതകളും പരിശോധിച്ച് അടിയന്തര തീരുമാനമെടുത്തത്. ഉദ്യോഗസ്ഥരും ഫയലുകളും കൊണ്ടുവരുന്ന ഏത് പേപ്പറിന് താഴെയും കണ്ണടച്ച് ഒപ്പിടുന്ന ശൈലി ഈ സർക്കാരിനില്ലെന്നും, സംസ്ഥാനത്തിന് ഏറ്റവും ലാഭകരമായ രീതിയിലാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Story Summary

Kerala Chief Minister V D Satheesan refuted allegations raised by Opposition Leader Pinarayi Vijayan regarding the state’s power purchase agreements. Satheesan clarified that Himachal Pradesh never offered electricity at Rs 12.50 to KSEB and highlighted that the previous government led by Vijayan had also purchased power via GNA. He asserted that the government acted responsibly to prevent power cuts while protecting the state from financial burdens.

Get more updates from Pudukad News on Google