"> Skip to content
November 6, 2026
⌕

16-മത് തൃശ്ശൂർ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം; തൃശ്ശൂർ ഈസ്റ്റ് ജേതാക്കൾ; ആതിഥേയരായ ഇരിങ്ങാലക്കുട രണ്ടാം സ്ഥാനത്ത്

November 6, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നടന്ന 16-മത് തൃശ്ശൂർ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ തൃശൂർ ഈസ്റ്റ് ജേതാക്കൾ. 1358 പോയിൻ്റ് നേടിയാണ് തൃശ്ശൂർ ഈസ്റ്റ് വിജയകിരീടം ചൂടിയത്. 1304 പോയിൻ്റ് നേടി ആതിഥേരായ ഇരിങ്ങാലക്കുട ഉപജില്ല രണ്ടാം സ്ഥാനത്തും 1268 പോയിൻ്റ് നേടി ചാലക്കുടി മൂന്നാം സ്ഥാനത്തുമെത്തി. 368 പോയിൻ്റ് മമ്മിയൂർ എൽഎഫ്സിജിഎച്ച്എസ് 368 പോയിൻ്റ നേടി മികച്ച സ്‌കൂളായി. 350 പോയിൻ്റ് നേടി പാവറട്ടി സെൻ്റ് ജോസഫ്സും 341 പോയിൻ്റ് നേടി ചെന്ത്രാപ്പിന്നി ഹൈസ്കൂളും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. സെൻ്റ് മേരീസ് സ്‌കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ സമ്മാനദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ് കെ ചിറ്റിലപ്പിള്ളി, സി ബി ഷക്കീല, വിഎച്ച്എസ്ഇ ഡെപ്യൂട്ടി ഡയറക്ടർ കെ വി മനോജ് , ഡി ഇ ഒ എം വി ഉഷ , സ്‌കൂൾ പ്രിൻസിപ്പൽ ആൻസൻ സൊമിനിക് തുടങ്ങിയവർ സംസാരിച്ചു

Get more updates from Pudukad News on Google