വടക്കുംകര സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനവും പുത്തൻചിറ സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ശിലാസ്ഥാപനവും നവംബർ 7 ന്

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിൽ ഉൾപ്പെട്ട വടക്കുംകര സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനവും പുത്തൻചിറ സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ശിലാസ്ഥാപനവും നവംബർ 7 ന് യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് നിർവഹിക്കും . രാവിലെ 10 നും 11 നുമായി വെള്ളാങ്ങല്ലൂർ പിസികെ ഓഡിറ്റോറിയത്തിലും പുത്തൻചിറ ഇഎംഎസ് സ്മാരക കമ്മ്യൂണിറ്റി ഹാളിലുമായിട്ടാണ് ചടങ്ങുകളെന്ന് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വൽസല ബാബു, തഹസിൽദാർ വി ശ്രീനിവാസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു . പ്ലാൻ സ്‌കീമിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചിലവഴിച്ചാണ് വടക്കുകര വില്ലേജ് ഓഫീസിൻ്റെ നിർമ്മാണം പൂർത്തികരിച്ചിട്ടുള്ളത്. മുൻ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപ ചിലവഴിച്ചാണ് പുത്തൻചിറ വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്. ഉദ്ഘാടന ചടങ്ങുകളിൽ ജനപ്രതിനിധികൾ, വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും . പുത്തൻചിറ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിത സുനിൽകുമാർ , മെമ്പർ ജോപ്പി മങ്കടിയാൻ , ഡെപ്യൂട്ടി തഹസിൽദാർമാരായ എ വി സജിത, ടി കെ പ്രമോദ്, വില്ലേജ് ഓഫീസർ ടി എ അൻവർ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു










