
മധ്യപ്രദേശിലെ ജബാൽപൂരിൽ മുൻവൈരാഗ്യത്തെ തുടർന്ന് ഒരു സംഘം യുവാക്കൾ യുവതിയുടെ വീടും വാഹനങ്ങളും തല്ലിത്തകർത്തു. ജബാൽപൂരിലെ ബെൽഗാം പോലീസ് സ്റ്റേഷൻ പരിധിയിൽ ജനുവരി ഏഴിനാണ് ആക്രമണം നടന്നത്. കല്ലും വടികളുമായെത്തിയ സംഘം യുവതിയുടെ വീടിന് നേരെ കല്ലെറിയുകയും ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ സംഘം തല്ലിത്തകർത്തു. ഇരുമ്പ് വടികൾ ഉപയോഗിച്ച് വീടിന്റെ വാതിലുകൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രദേശവാസികളോട് സ്ഥലം വിട്ടുപോകാൻ അക്രമികൾ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
അക്രമണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വീടിന്റെ രണ്ടാം നിലയിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളിൽ, ഒരു സംഘം യുവാക്കൾ ആക്രോശത്തോടെ കല്ലെറിയുന്നതും അക്രമം നടത്തുമ്പോൾ വഴിപോക്കർ ഭയന്നുമാറുന്നതും കാണാം. അക്രമി സംഘം പ്രദേശത്തെ വാഹനങ്ങൾ അക്രമിച്ചെന്നും, പ്രദേശത്ത് താമസിക്കുന്നവരോട് അവിടം വിട്ടു പോകാൻ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഹർഷിദ് ജാട്ട്, ദീപാംശു ജാട്ട്, ശുദാംശു ജാട്ട് എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം പോലീസ് കേസെടുത്തു.
The post പഴയ പകയിൽ വീടുകയറി അക്രമം; യുവതിയുടെ വീടും വാഹനങ്ങളും തല്ലിത്തകർത്തു appeared first on Express Kerala.



