
കൊല്ലം: കുളത്തൂപ്പുഴയാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഏരൂർ കാഞ്ഞുവയൽ മഹേഷ് ഭവനിൽ മഹേഷ് (18) ആണ് മരിച്ചത്. കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രക്കടവിന് സമീപം കന്നാർ കയത്തിലായിരുന്നു അപകടം.
കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം നടന്നത്. കുളത്തൂപ്പുഴയിൽ ലോട്ടറി വിൽക്കുന്ന അമ്മ ഷൈനിയെ സഹായിക്കാൻ എത്തിയതായിരുന്നു മഹേഷ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സഹപാഠിയും സമീപവാസിയുമായ ഫാറൂഖും, ഫാറൂഖിന്റെ സഹോദരിക്കുമൊപ്പം മഹേഷ് കുളിക്കാനിറങ്ങിയത്. ക്ഷേത്രക്കടവിൽ അയ്യപ്പഭക്തരുടെ തിരക്കുള്ളതിനാൽ ഇവർ കന്നാർ കയത്തിന് സമീപത്തേക്ക് മാറുകയായിരുന്നു.
Also Read: ശബരിമല സ്വർണ്ണക്കൊള്ള! ഉണ്ണികൃഷ്ണൻ പോറ്റിക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി
കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട മഹേഷിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുഹൃത്ത് ഫാറൂഖും അപകടത്തിൽപ്പെട്ടു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഫാറൂഖിനെ രക്ഷപ്പെടുത്തിയെങ്കിലും മഹേഷിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ പുഴയുടെ അടിത്തട്ടിൽ നിന്നാണ് മഹേഷിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
The post അമ്മയോടൊപ്പം ലോട്ടറി വിറ്റു മടങ്ങിയ പ്ലസ് ടു വിദ്യാർത്ഥി ആറ്റിൽ മുങ്ങി മരിച്ചു appeared first on Express Kerala.



