
സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ പീഡന പരാതി നൽകിയ അതിജീവിത സോഷ്യൽ മീഡിയയിൽ കുറിച്ച “Love you to moon and back” എന്ന വാചകം ആവർത്തിച്ചുകൊണ്ടാണ് മന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. അതിജീവിതയുടെ പോരാട്ടത്തിന് സർക്കാരിന്റെയും സമൂഹത്തിന്റെയും പിന്തുണയുണ്ടെന്ന സന്ദേശമാണ് മന്ത്രിയുടെ ഈ വാക്കുകളിലൂടെ പ്രകടമായത്.
നേരത്തെ, കേന്ദ്ര സർക്കാരിനെതിരായ സത്യാഗ്രഹ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ച ചായക്കപ്പിലും ഇതേ വാചകങ്ങൾ ഇടംപിടിച്ചിരുന്നത് വലിയ ചർച്ചയായിരുന്നു. ആ കപ്പിലെ വാക്കുകളിൽ തന്റെ ഉള്ളിൽ നിന്ന് അടർത്തി മാറ്റപ്പെട്ട ജീവന്റെ തുടിപ്പുണ്ടെന്ന് അതിജീവിത പിന്നീട് ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു. സോഷ്യൽ മീഡിയ ഏറ്റെടുത്ത ഈ വികാരനിർഭരമായ വാക്കുകൾ ഇപ്പോൾ കലോത്സവ വേദിയിലും മുഴങ്ങിയത് സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
The post “Love you to moon and back”! കലോത്സവ വേദിയിൽ അതിജീവിതയ്ക്ക് മന്ത്രി ശിവൻകുട്ടിയുടെ ഐക്യദാർഢ്യം appeared first on Express Kerala.



