"> Skip to content
November 8, 2026
⌕

ക്ഷേത്രത്തിന് സമീപം ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കാണാതായത് 12 ദിവസം മുമ്പ് | Guwahati Gunny Bag Body Case

November 8, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language:

Current: മലയാളം

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ 12 ദിവസത്തോളമായി കാണാതായിരുന്ന 38കാരിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ഖാനാപാറയിലെ ഗണേഷ് ക്ഷേത്രത്തിന് സമീപത്തുനിന്നാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെടുത്തത്. ശനിയാഴ്ച രാവിലെ 11.15ഓടെ ക്ഷേത്രത്തിന് സമീപം മനുഷ്യന്റെ കാലുകൾ പുറത്തേക്ക് കാണുന്ന നിലയിൽ ചില പ്രദേശവാസികൾ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പരിശോധിച്ചപ്പോൾ ചാക്കിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. ദിസ്പൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ഫോറൻസിക് സംഘത്തെ വിളിച്ചുവരുത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തു. (Guwahati Gunny Bag Body Case)

കൊയ്നധോറ സ്വദേശിനിയായ സ്ത്രീക്ക് 38 വയസായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായ ഇവർ ഖാനാപാറ മേഖലയിൽ ടിക്കറ്റ് പിരിവുമായി ബന്ധപ്പെട്ട ജോലി ചെയ്തിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. മൃതദേഹം ഏറെക്കുറെ പൂർണമായും അഴുകിയ നിലയിലായിരുന്നുവെന്ന് ഫോറൻസിക് ഉദ്യോഗസ്ഥൻ അറിയിച്ചു. വസ്ത്രങ്ങളും കൈകളിലുണ്ടായിരുന്ന വളകളും പരിശോധിച്ചാണ് മൃതദേഹം സ്ത്രീയുടേതാണെന്ന് പ്രാഥമികമായി വിലയിരുത്തിയത്. മൃതദേഹത്തിന് ഏകദേശം ഒരാഴ്ച പഴക്കമുണ്ടാകാമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ത്രീയെ കാണാതായതിനെ തുടർന്ന് കുടുംബം ബസിഷ്ഠ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മേഘാലയ പൊലീസിനെയും കുടുംബം ബന്ധപ്പെട്ടതായാണ് വിവരം. മൃതദേഹം തിരിച്ചറിയാൻ പ്രദേശത്തെ ഒരു സ്ത്രീ സ്ഥലത്തെത്തിയെങ്കിലും തുണികൊണ്ട് മൂടിയിരുന്നതിനാൽ വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞില്ല.

തുടർനടപടികൾക്കായി മൃതദേഹം ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം നടത്തും. സ്ത്രീയെ കാണാതായ സാഹചര്യങ്ങളും മൃതദേഹം ക്ഷേത്രത്തിന് സമീപം എത്തിയത് എങ്ങനെയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. ആക്രമണം നടന്നിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. എന്നാൽ കൊലപാതകമാണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Summary: The decomposed body of a 38-year-old woman who had been missing for nearly 12 days was found inside a gunny bag near Ganesh Temple in Guwahati’s Khanapara area. Police are investigating her disappearance and death, with post-mortem and forensic findings awaited.

Get more updates from Pudukad News on Google