loader image
ഒറ്റദിവസം രണ്ട് റെക്കോർഡുകൾ!ഉച്ചയ്ക്ക് വീണ്ടും തീപിടിച്ച് സ്വര്‍ണ വില; പവൻ 1,05,600 രൂപയിലേക്ക്!

ഒറ്റദിവസം രണ്ട് റെക്കോർഡുകൾ!ഉച്ചയ്ക്ക് വീണ്ടും തീപിടിച്ച് സ്വര്‍ണ വില; പവൻ 1,05,600 രൂപയിലേക്ക്!

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില കത്തിയുയരുന്നു. ചരിത്രത്തിലാദ്യമായി ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,05,600 രൂപ എന്ന പുതിയ ഉയരത്തിലെത്തി. ബുധനാഴ്ച രാവിലെ പവന് 800 രൂപ വർധിച്ച് 1,05,320 എന്ന റെക്കോർഡ് കുറിച്ചതിന് പിന്നാലെ, ഉച്ചയ്ക്ക് ശേഷം 280 രൂപ കൂടി വർധിക്കുകയായിരുന്നു. ഇതോടെ ഒറ്റദിവസം കൊണ്ട് പവന് 1,080 രൂപയുടെ വർധനവാണ് വിപണിയിലുണ്ടായത്. ഗ്രാമിന് 35 രൂപ കൂടി ഉയർന്ന് 13,200 രൂപയിലെത്തി. നിലവിലെ വിലനിലവാരമനുസരിച്ച് 10 പവന്റെ ആഭരണം വാങ്ങാൻ നികുതിയും പണിക്കൂലിയും ഉൾപ്പെടെ ഏകദേശം 1.20 ലക്ഷത്തോളം രൂപ അധികമായി നൽകേണ്ടി വരും. തുടർച്ചയായ രണ്ടാം ദിവസമാണ് കേരളത്തിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നത്.

The post ഒറ്റദിവസം രണ്ട് റെക്കോർഡുകൾ!ഉച്ചയ്ക്ക് വീണ്ടും തീപിടിച്ച് സ്വര്‍ണ വില; പവൻ 1,05,600 രൂപയിലേക്ക്! appeared first on Express Kerala.

Spread the love
See also  വിവാഹ ചടങ്ങുകൾ തീരും മുൻപ് വയറുവേദന; ആശുപത്രിയിലെത്തിച്ച നവവധു പെൺകുഞ്ഞിന് ജന്മം നൽകി

New Report

Close