loader image
ലഹരിക്കേസ് പ്രതികളിൽ നിന്ന് പണപ്പിരിവ്; പെരുമ്പാവൂരിൽ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ലഹരിക്കേസ് പ്രതികളിൽ നിന്ന് പണപ്പിരിവ്; പെരുമ്പാവൂരിൽ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊച്ചി: ലഹരിക്കേസിലെ പ്രതികളിൽ നിന്ന് നിയമവിരുദ്ധമായി പണപ്പിരിവ് നടത്തിയ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥതർക്ക് സസ്‌പെൻഷൻ. പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ. വിനോദ്, ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫീസർ പി. വി. ഷിവിൻ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസുമായി ബന്ധപ്പെട്ടാണ് പണപ്പിരിവ് നടന്നത്. പിഴയായി കോടതിയിൽ അടയ്ക്കാനെന്ന വ്യാജേന പ്രതികളിൽ നിന്ന് ഇവർ പണം ആവശ്യപ്പെടുകയും കൈപ്പറ്റുകയും ചെയ്തു എന്നാണ് പരാതി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ വിജിലൻസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

The post ലഹരിക്കേസ് പ്രതികളിൽ നിന്ന് പണപ്പിരിവ്; പെരുമ്പാവൂരിൽ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ appeared first on Express Kerala.

Spread the love
See also  സെൻസെക്സിൽ പണപ്പെരുമഴ! യൂറോപ്യൻ വ്യാപാര കരാർ വാർത്ത വിപണിയെ പിടിച്ചുലച്ചു; നിഫ്റ്റി റെക്കോർഡ് ഉയരത്തിലേക്ക്

New Report

Close