അപ്രതീക്ഷിത ട്വിസ്റ്റുകള്‍ ഇല്ല.. ടി.പി രാമകൃഷ്ണന് സിഐടിയു സംസ്ഥാന പ്രസിഡന്റായി തുടരും. കെ.കെ ജയചന്ദ്രന് ജനറല്‍ സെക്രട്ടറി

കോട്ടയം: സി.ഐ.ടി.യു 16ാം സംസ്ഥാന സമ്മേളനം ടി.പി രാമകൃഷ്ണനെ പ്രസിഡന്റായും കെ. കെ ജയചന്ദ്രനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. വി. ശിവന്‍കുട്ടിയാണു ട്രഷറര്‍. കെ എന്‍ ഗോപിനാഥ് അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി. 47 അംഗ ഭാരവാഹി കമ്മറ്റിയെയും 190 അംഗ സംസ്ഥാന കമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
എം.വി ജയരാജനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാക്കാനുള്ള നീക്കം തുടക്കത്തില്‍ തന്നെ വെട്ടിയിരുന്നു. സമ്മേളനത്തിനു തൊട്ടുമുന്‍പു വരെ എം.വി ജയരാജന്റെ പേരാണു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടത്.
സി.പി.എം – സി.ഐ.ടി.യു ഫ്രാക്ഷന് യോഗത്തില്‍ കെ.കെ ജയചന്ദ്രനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കാന്‍ തീരുമാനയിരുന്നു. ഫ്രാക്ഷന് യോത്തില്‍ എടുത്ത തീരുമാനത്തിന് അനുസരിച്ചാണു സംസ്ഥാന സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്.
വൈസ് പ്രസിഡന്റുമാരായി എം.വി ജയരാജന്, എ.കെ ബാലന്, ജെ. മേഴ്സികുട്ടിയമ്മ, കൂട്ടായി ബഷീര്‍, യു.പി ജോസഫ്, വി. ശശികുമാര്‍, സുനിത കുര്യന്, എം.കെ കണ്ണന്, എസ്. ജയമോഹനന്, നെടുവത്തൂര്‍ സുന്ദരേശന്, പി.ആര് മുരളീധരന്, എസ.് പുഷ്പലത, പി.ബി ഹര്‍ഷകുമാര്‍, സി.വി ചന്ദ്രബാബു, ടി.കെ രാജന്, ദീപ കെ. രാജന്, കെ.കെ പ്രസന്നകുമാര്‍, ആര്. രാമു, എസ്. ഹരിലാല്‍, എന്‍.കെ രാമചന്ദ്രന്, കടകംപള്ളി സു-രേന്ദ്രന്,വി.വി ബേബി.
സെക്രട്ടറിമാരായി കെ.എന്‍ ഗോപിനാഥ്, കെ.എസ് സുനില്‍ കുമാര്‍, സി.കെ ഹരികൃഷ്ണന്, പി.പി ചിത്തരഞ്ജന്, പി. സജി, പി.പി പ്രേമ, ധന്യ ആബീദ്, ഒ.സി ബിന്ദു, പി.കെ മുകുന്ദന്, എം. ഹംസ, പി. ഗാനകുമാര്‍, കെ. മനോഹരന്, പി. പത്മജ, മീര നിമേഷ്, വി.കെ ഷീജ,
പി.കെ സന്തോഷ്, എം.ജി അജി, പി. മണിമോഹന്‍, കെ അനില്‍ കുമാര്‍, ആര് തിലകന്, എസ് ബി രാജു, റെജി സഖറിയ എന്നിവരെയും ക്ഷണിതാക്കളായി കെ.കെ ദിവാകരന്, എസ് ശര്‍മ്മ, കെ.പി മേരിയെയും തെരഞ്ഞെടുത്തു. തുടര്‍ന്നു നാഗമ്പടം നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.




