Skip to content
November 11, 2026
⌕

ദീപാവലി സന്ധ്യയിൽ തെലങ്കാനയിലെ ഒരു പൊലീസ് സ്റ്റേഷൻ അപൂർവമായൊരു ആധ്യാത്മിക സംഗമത്തിന് വേദിയായി. അമ്മ, സദ്ഗുരുശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ ഭാരതപര്യടനത്തിനിടെയായിരുന്നു ഈ വേറിട്ട അനുഭവം

November 9, 2026
Share this post to

പതിവ് ഔദ്യോഗിക തിരക്കുകളും പൊലിസ് പ്രവർത്തനങ്ങളും നിറഞ്ഞുനിൽക്കാറുള്ള ഒരു സ്റ്റേഷന്റെ മുറ്റം  ഭക്തിയുടെയും ശാന്തിയുടെയും സ്നേഹത്തിന്റെയും നിറവിൽ ആശ്രമാന്തരീക്ഷത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു.

അമ്മ യുടെ ഭാരതപര്യടനത്തിനിടെയായിരുന്നു സംഭവം. ബംഗളൂരുവിൽ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ സന്ധ്യയ്ക്ക് അമ്മയ്ക്കും അമ്മയോടൊപ്പം യാത്ര ചെയ്യുന്ന നൂറോളം വരുന്ന ആശ്രമ അന്തേവാസികൾക്കും ധ്യാനിക്കാനും ഭജനകൾ ആലപിക്കാനും പ്രസാദം സ്വീകരിക്കാനും വിതരണം ചെയ്യാനുമുള്ള ഇടം അന്വേഷിച്ചപ്പോഴാണ് തൻറെ പോലീസ് സ്റ്റേഷൻ പരിസരം അതിനായി വിട്ടു നൽകാം എന്ന് തെലുങ്കാന മെഹബൂബ് നഗറിലെ ബൂദ്പൂർ പോലീസ് സ്റ്റേഷനിലെ HSO അറിയിച്ചത്. 

അധികാരത്തിന്റെയും അച്ചടക്കത്തിന്റെയും ഔദ്യോഗികതയുടെയും ഇടയിൽ ആധ്യാത്മികതയുടെ സാന്ത്വനസ്പർശം നിറഞ്ഞ അപൂർവ നിമിഷങ്ങൾക്ക് പിന്നെ ആ സ്റ്റേഷൻ വഴി മാറി.

പൊലീസ് സ്റ്റേഷന്റെ പതിവ് ചുറ്റുപാടുകളിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ആ കാഴ്ച. പോലീസുകാരുടെ ഹൃദയവിശാലതയും പ്രശംസനീയമായ ഇടപെടലുമാണ് ഇത്തരമൊരു വേറിട്ട മുഹൂർത്തത്തിന് വഴിയൊരുക്കിയത്. ദീപാവലി സന്ധ്യയിൽ തെളിഞ്ഞ ദീപങ്ങൾക്കൊപ്പം ഭക്തിയുടെ പ്രകാശവും അവിടെ നിറഞ്ഞു.

പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് ഉയർന്ന ഭജനാമൃതം ആ പരിസരത്തെയാകെ ശാന്തിയുടെയും ഈശ്വരസ്മരണയുടെയും ഇടമാക്കി മാറ്റി.
സേവനവും സ്നേഹവും ആധ്യാത്മികതയും അതിരുകൾക്കതീതമാണെന്ന സന്ദേശം കൂടി പകർന്നുനൽകുന്നതായിരുന്നു ഈ അനുഭവം.

ജനങ്ങളുടെ സുരക്ഷയ്ക്കായി നിലകൊള്ളുന്ന പൊലീസ് സംവിധാനവും മനുഷ്യഹൃദയങ്ങളിൽ സ്നേഹവും സമാധാനവും പകരുന്ന ആധ്യാത്മിക സന്ദേശവും ഒരേ മുറ്റത്ത് സംഗമിച്ചപ്പോൾ, ദീപാവലി സന്ധ്യയ്ക്ക് അത് അവിസ്മരണീയമായൊരു മുഹൂർത്തമായി.
അജ്ഞാനത്തെ അകറ്റി ജ്ഞാനപ്രകാശം മനസ്സിൽ തെളിയണം എന്ന സന്ദേശമാണ് ദീപാവലി നൽകുന്നത് എന്ന് അമ്മ പറഞ്ഞു. 

പ്രകാശം ഇരുട്ടിനെ അകറ്റും.  ബാഹ്യമായി നമ്മൾ ഒരു വിളക്ക് കൊളുത്തുമ്പോൾ ഉണ്ടാകുന്ന പ്രകാശം നമ്മുടെ മനസ്സിലും തെളിയണം. അത് നന്മയിലേക്ക് നമ്മെ വഴി നടത്തും. നമ്മളിൽ നിന്നും ആ പ്രകാശം കൂടുതൽ പേരിലേക്ക് പകരുമ്പോൾ അത് ലോകം മുഴുവൻ മാനവികതയുടെയും സ്നേഹത്തെയും പ്രകാശം പരത്തുമെന്നും അമ്മ ദിപാവലി സന്ദേശത്തിൽ പറഞ്ഞു.

അമ്മയെ പോലെയൊരു സദ്ഗുരുവിനെ ആദരിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമാണെന്നും ഗുരുക്കന്മാരെ ആദരിക്കാനാണ് സനാതനധർമ്മം പഠിപ്പിക്കുന്നതെന്നും സ്റ്റേഷൻ ഹൗസ് ഓഫീസറും വ്യക്തമാക്കി

ഒരു പൊലീസ് സ്റ്റേഷൻ ഏതാനും മണിക്കൂറുകൾക്കായി ആശ്രമമായി മാറിയപ്പോൾ അവിടെ തെളിഞ്ഞത് മാനവികതയുടെയും പരസ്പര ബഹുമാനത്തിന്റെയും  മനോഹരമായൊരു ദീപാവലി സന്ദേശമായിരുന്നു.

Get more updates from Pudukad News on Google