Skip to content
November 11, 2026
⌕

മെത്താംഫെറ്റമിനുമായി രണ്ട് പേർ അറസ്റ്റിൽ

November 10, 2026
Share this post to

ചാവക്കാട്: മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കളെ ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റിന്റോ സി.ജെയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. രണ്ട് പേർ ഓടി രക്ഷപെട്ടു , അകലാട് കോൽക്കാരൻ വീട്ടിൽ അമീറിന്റെ മകൻ ആദിൽ (21), അകലാട് കാരി യേടത്ത് വീട്ടിൽ ബഷീറിന്റെ മകൻ ഫഹദ് 26 എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി അകലാട് നിന്നും അറസ്റ്റ് ചെയ്തത്

സംഭവസ്ഥലത്തു നിന്നും രക്ഷപെട്ട അകലാട് ഒറ്റൈയിനി സപ്ലാംകൊടിയിൽ വീട്ടിൽ അക്ബർ മകൻ അലി, അകലാട് ഒറ്റൈയിനി ചന്ദേക്കാരൻ വീട്ടിൽ ഷംസുദ്ദീൻ മകൻ നബീൽ എന്നിവർക്കെതിരെ മൂന്നുനാലും പ്രതികളായി കേസെടുത്തിട്ടുണ്ട്. പിടിയിലായവരിൽ നിന്നും 5.303 ഗ്രാം മെത്താംഫെറ്റമിൻ ആണ് കണ്ടെടുത്തത്. മെ ത്താംഫിറ്റമിൻ കൂടാതെ സംഭവസ്ഥലത്തു നിന്നും രണ്ട് മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്.പ്രതികളെ കോടതിയിൽ ഹാജരാക്കി

.

എക്സൈസ് ഇൻസ്പെക്ടർ റിന്റോ സി.ജെയ്ക്കൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ടി.വി. അനീഷ് കുമാർ, പ്രിവന്റീവ് ഓഫീസർ നിധിൻ മാധവ്, സിവിൽ എക്സൈസ് ഓഫീസർമാരായ സെൽവി പി.കെ., രാഹുൽ എം.ആർ., വനിതാ സിവിൽ എക്സൈസ് ഓഫീസർ നിഷ എന്നിവരും സംഘത്തിലുണ്ടായിരുന്നു

Get more updates from Pudukad News on Google