Skip to content
November 10, 2026
⌕

കോഴിക്കോട് നിന്ന് മോഷ്ടിച്ച ബൈക്കുമായി വന്ന യുവാവ് പിടിയിൽ

November 10, 2026
Share this post to

ഗുരുവായൂർ : കോഴിക്കോട് നിന്ന് ബൈക്ക് മോഷ്ടിച്ച് വരുന്നതിനിടെ യുവാവ് ഗുരുവായൂരിൽ പോലീസിന്റെ പിടിയിലായി. ഗുരുവായൂർ ദേവസ്വം ആശുപത്രിക്ക് മുന്നിൽ പോലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് പ്രതിയായ കോഴിക്കോട് മാവൂർ തീർഥകുന്ന്അനൂപ് അരുൺ നിവാസ് വീട്ടിൽ അരുൺ (29) ആണ് പിടിയിലായത്. . ഇയാളുടെ ബാഗിൽ നിന്നും രണ്ട വാഹനങ്ങളുടെ നമ്പർ പ്ളേറ്റുകൾ കണ്ടെത്തി

കഴിഞ്ഞ മാസം കോഴിക്കോട് ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതിക്കെതിരെ പെരിന്തൽമണ്ണ ,കണ്ണൂർ കോഴിക്കോട് ചേവായൂർ തുടങ്ങിയ അഞ്ചോളം സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നാണ് വിവരം. അറസ്റ്റ് ചെയ്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.

Get more updates from Pudukad News on Google