Skip to content
November 10, 2026
⌕

കുട്ടികൾക്ക് വിതരണം ചെയ്യുന്നതായി എത്തിച്ച കഞ്ചാവുമായി രണ്ടുപേർ നെടുപുഴ പോലീസിൻറെ പിടിയിൽ

November 10, 2026
Share this post to

കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ച കഞ്ചാവുമായി രണ്ടുപേർ നെടുപുഴ പോലീസിൻെറ പിടിയിലായി. 09.30 ഗ്രാം കഞ്ചാവുമായി നടത്തറകാച്ചേരി മിച്ചഭൂമി സ്വേദശിയായ വെള്ളറ വീട്ടിൽ അക്ഷയ് (25), നെന്മണിക്കര സ്വദേശിയായ ചിയ്യാരത്ത് വീട്ടിൽ അനീഷ് (24) എന്നിവരെയാണ് നെടുപുഴ പോലീസ് പിടികൂടിയത്.

05.11.2026 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം ആനക്കല്ല് ഏഴുകമ്പനി റോഡിൽവച്ച് കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി പ്രതികൾ കഞ്ചാവുമായി എത്തിയത് നെടുപുഴ പോലീസ് പട്രോളിങ്ങിലെ പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുകയും പ്രതികളെ പിടികൂടി പരിശോധനയിൽ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. അന്വേഷണത്തിൽ പ്രതിയായ അക്ഷയ് 21 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും അനീഷിന് രണ്ട് ക്രിമിനൽ കേസുകളുണ്ടെന്നും വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.

അന്വേഷണ സംഘത്തിൽ നെടുപുഴ സബ് ഇൻസ്പെക്ടർ സനേഷ് പി സി യക്ക് പുറമെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അബീഷ് ആൻ്റണി, നിതിൻ ദേവ്, അജയ്, അഖിലേഷ് എന്നിവരാണ് ഉണ്ടായിരുന്നത്

Get more updates from Pudukad News on Google