
കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി രാജിവെച്ചു. ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗം കൂടിയായിരുന്ന അദ്ദേഹം വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്ന് വിശദീകരിച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ ബോസ്, ലോക ഭൂപടത്തിൽ ബിനാലെയെ അടയാളപ്പെടുത്തുന്നതിലും അതിന്റെ വളർച്ചയിലും നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്.
ഫൗണ്ടേഷൻ ചെയർപേഴ്‌സൺ വി. വേണുവാണ് രാജിക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പുതിയ പ്രസിഡന്‍റിനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ച് തുടങ്ങി എന്ന് ബിനാലെ അധികൃതർ പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.
The post വ്യക്തിപരമായ കാരണങ്ങൾ; ബിനാലെ വിട്ട് ബോസ് കൃഷ്ണമാചാരി, ഫൗണ്ടേഷനില്‍ നിന്ന് രാജിവെച്ചു appeared first on Express Kerala.



