Skip to content
November 11, 2026
⌕

ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സമാധാന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; അബുദാബി ചർച്ചകൾക്ക് മുന്നേ സെലെൻസ്‌കിയുമായി നിർണ്ണായക ടെലിഫോൺ സംഭാഷണം

November 10, 2026
Share this post to

ഡല്‍ഹി: ഉക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഇന്ത്യയുടെ നിലപാട് ആവര്‍ത്തിച്ചത്. 


അബുദാബിയില്‍ നടക്കാനിരിക്കുന്ന നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് ഉക്രെയ്ന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് ഇരുനേതാക്കളും തമ്മില്‍ ഫോണില്‍ ആശയവിനിമയം നടത്തിയത്. നിലവിലെ സംഘര്‍ഷാവസ്ഥ, സമാധാനാന്തരീക്ഷം വീണ്ടെടുക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍, ഉഭയകക്ഷി ബന്ധം എന്നിവ ചര്‍ച്ചയില്‍ വിഷയമായി. 


യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍ഗണന നല്‍കണമെന്നും ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. 

സമുദ്രവ്യാപാര തടസ്സങ്ങളും കരിങ്കടല്‍ വഴിയുള്ള ഭക്ഷ്യധാന്യ കയറ്റുമതിയും സെലെന്‍സ്‌കിയുമായി പങ്കുവെച്ച പ്രധാനമന്ത്രി, ആഗോളതലത്തില്‍ സമാധാനം ഉറപ്പാക്കാന്‍ ഇന്ത്യയുടെ നിരന്തരമായ ഇടപെടലുണ്ടാകുമെന്ന് ഉറപ്പുനല്‍കി.

 

Get more updates from Pudukad News on Google