Skip to content
November 11, 2026
⌕

ബംഗ്ലാദേശിലെ ധാക്ക ചേരികളിലെ ദൃശ്യങ്ങൾ ന്യൂഡൽഹിയാണെന്ന് കാണിച്ച് ചൈനീസ് വ്‌ലോഗർമാരുടെ വ്യാജപ്രചാരണം; ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം

November 10, 2026
Share this post to

ധാക്ക: ബംഗ്ലാദേശിലെ ധാക്കയിലുള്ള ചേരി പ്രദേശങ്ങളില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ന്യൂഡല്‍ഹിയാണെന്ന് തെറ്റായി കാണിച്ച് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം. 


ധാക്കയിലെ ഉത്തറ, ടെക്പാറ തുടങ്ങിയ താഴ്ന്ന വരുമാനമുള്ള പ്രദേശങ്ങളില്‍ നിന്ന് ചൈനീസ് പൗരന്മാര്‍ ഡൗയിന്‍, വീചാറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ വഴി ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തതായി പ്രൊത്തൊം അലോ എന്ന ബംഗ്ലാദേശി പത്രം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.


ഇന്ത്യയുടെ തലസ്ഥാന നഗരിയെ മോശമായി ചിത്രീകരിക്കാനും ചൈനീസ് പ്രേക്ഷകര്‍ക്കിടയില്‍ തെറ്റായ ധാരണ പരത്താനുമാണ് ഈ ബോധപൂര്‍വ്വമായ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 


പ്രദേശവാസികളുടെ അനുവാദമില്ലാതെ വീടുകളിലും കടകളിലും കയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്ന വ്ലോഗര്‍മാരുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. 


ആഫ്രിക്കന്‍ രാജ്യങ്ങളിലും സമാനമായ രീതിയില്‍ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്ത ചരിചരമുള്ള ചൈനീസ് വ്ലോഗര്‍മാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

 

Get more updates from Pudukad News on Google