സിഗരറ്റിനെച്ചൊല്ലിയുള്ള തർക്കം: ജാർഖണ്ഡിൽ യുവാവിനെ വെടിവെച്ചു കൊന്നു | Jharkhand Man Shot Dead

സെറൈക്കേല: ജാർഖണ്ഡിലെ സെറൈക്കേല-ഖർസവാൻ ജില്ലയിൽ കാളിപൂജ പന്തലിന് സമീപം യുവാവിനെ വെടിവെച്ചുകൊന്നു. ആദിത്യപൂരിലെ സത്ബാഹിനിയിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. കൊല്ലപ്പെട്ട സോനു കുമാർ (20) എന്ന യുവാവിനെ പോലീസ് ഉടൻ തന്നെ ജംഷഡ്പൂരിലെ ടാറ്റാ മെയ്ൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.(Jharkhand Man Shot Dead Over Cigarette Dispute In Adityapur)
പൂജാ പന്തലിന് സമീപത്ത് വെച്ച് സോനു കുമാറും പ്രതിയായ വിശാൽ സിംഗും മറ്റ് ചിലരും ചേർന്ന് മദ്യപിച്ചിരുന്നു. ഇതിനിടയിൽ സിഗരറ്റ് ചോദിച്ചതിനെച്ചൊല്ലി സോനുവും വിശാലും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർച്ചയായി സിഗരറ്റ് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ വിശാൽ സിംഗ് കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് സോനുവിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ടയാളുടെ സഹോദരൻ ആരോപിച്ചു.
കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതി വിശാൽ സിംഗിനെയും കൂട്ടാളികളെയും കണ്ടെത്താൻ പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പ്രതികളെ പിടികൂടിയ ശേഷമേ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് സബ് ഡിവിഷണൽ പോലീസ് ഓഫീസർ അനുഭവ് ഭരദ്വാജ് പറഞ്ഞു.
Story Summary
A 20-year-old man, Sonu Kumar, was shot dead near a Kali Puja pandal in Adityapur, Jharkhand, following an altercation over a cigarette. The accused, Vishal Singh, opened fire after an argument and fled the scene. Police have launched a search to apprehend him.




