Skip to content
November 11, 2026
⌕

ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി, പ്രസവത്തിനുശേഷം പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്ന് ആരോപണം

November 11, 2026
Share this post to

ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി, പ്രത്യാരോപണവുമായി ഡോക്ടർ. പ്രസവത്തിനുശേഷം പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്ന് ആരോപണമാണ് ചാവക്കാട് സ്വദേശി ഫാത്തിമത്തുൽ ഷറഫിയ ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ഉയർത്തിയത്. 

ആഗസ്റ്റ് 19നാണ് സാധാരണ പ്രസവം നടന്നത്. ബ്ലീഡിങ് ഉണ്ടായതോടെ യൂട്രസിൽ തുന്നൽ ഇട്ടു. പഞ്ഞി ഉള്ളിൽ വച്ച് തുന്നിക്കെട്ടിയതായാണ് പരാതി. പലതവണ വേദനയും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. 

താലൂക്ക് ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ടപ്പോൾ പഴുപ്പിനുള്ള മരുന്ന് തന്നു വിട്ടതായും കൃത്യമായി പരിശോധിക്കാൻ ഡോക്ടർ തയ്യാറായില്ലെന്നും പരാതി വിശദമാക്കുന്നത്. 

പിന്നീട് സ്വകാര്യ ഡോക്ടറെ കണ്ട് സ്കാൻ ചെയ്തപ്പോഴാണ് ശരീരത്തിനുള്ളിൽ പഞ്ഞി ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. മറ്റൊരു ആശുപത്രിയിൽ നിന്നാണ് പഞ്ഞി പുറത്തെടുത്തത്. 

43 ദിവസത്തോളം പഞ്ഞി ഉള്ളിൽ വച്ച് ശാരീരിക ബുദ്ധിമുട്ടുകളുമായി നടന്നു. പരാതിയുമായി പോയപ്പോൾ ഡോക്ടർ അനുയത്തിന് വന്നതായും കുടുംബം ആരോപിക്കുന്നത്.

എന്നാൽ പരാതിക്കാർ മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടെന്നും വഴങ്ങില്ലെന്ന് കണ്ടതോടെ പരാതി ഉയർത്തിയെന്നുമാണ് ഡോക്ടറുടെ വാദം. പരാതി അന്വേഷിക്കാൻ ഡിഎംഓയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് വിശദമാക്കി. 

Get more updates from Pudukad News on Google