അസമിൽ കൊൽക്കത്ത-സൈരംഗ് എക്സ്പ്രസ് പാളം തെറ്റി: എൻജിനും 5 കോച്ചുകളും അപകടത്തിൽപ്പെട്ടു, രക്ഷാപ്രവർത്തനം തുടരുന്നു | Kolkata Sairang Express Derails

ഗുവാഹത്തി : അസമിലെ ഗുവാഹത്തിക്ക് സമീപം ദീഗാരുവിൽ വെച്ച് കൊൽക്കത്ത-സൈരംഗ് എക്സ്പ്രസിന്റെ എൻജിനും അഞ്ച് കോച്ചുകളും പാളം തെറ്റി. ബുധനാഴ്ച രാവിലെ 6:54-ഓടെയാണ് സംഭവം. കൊൽക്കത്തയിൽ നിന്ന് മിസോറാമിലെ ഐസോളജിന് സമീപമുള്ള സൈരംഗിലേക്ക് പോകുകയായിരുന്ന ട്രെയിൻ ദീഗാരു റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്.(Kolkata Sairang Express Derails in Assam Near Guwahati)
മറ്റൊരു ട്രെയിനിന് കടന്നുപോകാൻ അനുമതി നൽകുന്നതിനിടയിൽ വേഗത നിയന്ത്രിക്കാൻ ലോക്കോ പൈലറ്റിന് കഴിയാതെ വന്നതാണ് അപകടകാരണമെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ വക്താവ് വ്യക്തമാക്കി. അപകടത്തിൽ ആളപായമില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ചിലർക്ക് നിസ്സാര പരിക്കേറ്റതായി ദൃക്സാക്ഷികളും ആശുപത്രി ദൃശ്യങ്ങളും വ്യക്തമാക്കുന്നു.
യാത്രക്കാരെ പ്രത്യേക ബദൽ ട്രെയിനിൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയച്ചതായും ട്രാക്കുകൾ പുനഃസ്ഥാപിക്കുന്നതിനും രക്ഷാപ്രവർത്തനത്തിനുമായി റിലീഫ് ട്രെയിനുകൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ടെന്നും റെയിൽവേ അധികൃതർ അറിയിച്ചു. എൻ.എഫ്.ആർ ജനറൽ മാനേജർ വിവേക് ഖരെയുടെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു.
Story Summary
Five coaches and the engine of the Kolkata-Sairang Express derailed near Digaru railway station in Assam after the driver failed to control speed while making way for another train. While railway authorities confirmed that no fatalities occurred and passengers were transferred to an alternative train, hospital visuals and eyewitnesses reported a few minor injuries. Senior railway officials quickly arrived at the site to oversee rescue operations and track restoration.




