Skip to content
November 11, 2026
⌕

പുതുക്കാട് താലൂക്ക് ആശുപത്രിയിലെ അനാസ്ഥ: ബി.ജെ.പി. നവംബർ 12 വ്യാഴാഴ്ച തെരുവുസഭയും സായാഹ്ന ധർണ്ണയും സംഘടിപ്പിക്കും

November 11, 2026
Share this post to
  • ഉദ്ഘാടനം ബി.ജെ.പി. എറണാകുളം മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ് നിർവ്വഹിക്കും
  • സമരം വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് ആശുപത്രി പരിസരത്ത്

പുതുക്കാട്: പുതുക്കാട് താലൂക്ക് ആശുപത്രിയോടുള്ള സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ അനാസ്ഥയ്ക്കെതിരെയും ജനാധിപത്യ സംരക്ഷണമുയർത്തിയും ബി.ജെ.പി. പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നു. നവംബർ 12 വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് പുതുക്കാട് താലൂക്ക് ആശുപത്രി പരിസരത്താണ് ‘ജനാധിപത്യ സംരക്ഷണ തെരുവുസഭയും സായാഹ്ന ധർണ്ണയും’ നടക്കുക.

ബി.ജെ.പി. എറണാകുളം മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ് സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യും. താലൂക്ക് ആശുപത്രിയിലെ ഭരണപരമായ വീഴ്ചകൾ പരിഹരിക്കുക, രോഗികൾക്ക് മതിയായ ചികിത്സാ സൗകര്യങ്ങളും ജീവനക്കാരെയും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. പാർട്ടി മണ്ഡലം, ജില്ലാ നേതാക്കൾ ഉൾപ്പെടെ നിരവധി പ്രവർത്തകർ ധർണ്ണയിൽ അണിനിരക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Get more updates from Pudukad News on Google