ശബരിമല സന്നിധാനത്ത് ഓൺലൈൻ മുറി ബുക്കിംഗ് ഇന്ന് വൈകിട്ട് ആരംഭിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക പോർട്ടൽ വഴിയാണ് ബുക്കിംഗ് സൗകര്യം ലഭ്യമാകുന്നത്. തീർത്ഥാടന കാലയളവിലെ ആദ്യ 15 ദിവസങ്ങളിലേക്കുള്ള റൂമുകളാണ് ബുക്ക് ചെയ്യാൻ സാധിക്കുക.

കോട്ടയം: ഈ വർഷത്തെ മണ്ഡല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് സന്നിധാനത്ത് താമസിക്കുന്നതിനുള്ള ഓൺലൈൻ മുറി ബുക്കിംഗ് ഇന്ന് വൈകിട്ട് 5:00 മണിക്ക് ആരംഭിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക പോർട്ടൽ വഴിയാണ് ബുക്കിംഗ് സൗകര്യം ലഭ്യമാകുന്നത്.
ആദ്യ ഘട്ടത്തിൽ തീർത്ഥാടന കാലയളവിലെ ആദ്യ 15 ദിവസങ്ങളിലേക്കുള്ള റൂമുകളാണ് ഇന്ന് വൈകിട്ട് 5 മണി മുതൽ ലഭ്യമാകുക.
അടുത്ത ദിവസങ്ങളിലെ ബുക്കിംഗ്, പ്രസ്തുത തീയതിക്ക് 15 ദിവസം മുമ്പ് രാത്രി 12 മണിക്ക് പോർട്ടലിൽ ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വ്യാജ വെബ്സൈറ്റുകളിലും തട്ടിപ്പുകളിലും പെടാതിരിക്കാൻ ഭക്തർ മുൻകരുതൽ സ്വീകരിക്കണം. വെബ്സൈറ്റ്: https://www.onlinetdb.com/
Get more updates from Pudukad News on Google




